വ്യാജ ബോംബ് ഭീഷണിയുമായി ഇന്റർനെറ്റ് അധോലോകം

Saturday 03 May 2025 4:39 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​റ​വി​ട​മി​ല്ലാ​ത്ത​ ​ഇ​-​മെ​യി​ൽ​ ​സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​ ​വ്യാ​ജ​ ​ബോം​ബ് ​ഭീ​ഷ​ണി​യു​മാ​യി​ ​പൊ​ലീ​സി​നെ​ ​വെ​ള്ളം​കു​ടി​പ്പി​ച്ച് ​ഇ​ന്റ​ർ​നെ​റ്റി​ലെ​ ​അ​ധോ​ലോ​കം.​ ​ഒ​രു​മാ​സ​ത്തി​നി​ടെ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​നും​ ​രാ​ജ്ഭ​വ​നും​ ​ക്ലി​ഫ്ഹൗ​സി​നും​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കും​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നു​ക​ൾ​ക്കും​ ​കോ​ട​തി​ക​ൾ​ക്കും​ ​പ​ഞ്ച​ന​ക്ഷ​ത്ര​ ​ഹോ​ട്ട​ലു​ക​ൾ​ക്കു​മ​ട​ക്കം​ 70​ ​ഓ​ളം​ ​ബോം​ബ്ഭീ​ഷ​ണി​യു​ണ്ടാ​യി.​ ​

എ​ല്ലാം​ ​വ്യാ​ജ​മാ​യി​രു​ന്നെ​ങ്കി​ലും​ ​ഭീ​ഷ​ണി​യു​ണ്ടാ​യാ​ൽ​ ​ബോം​ബ്-​ഡോ​ഗ് ​സ്ക്വാ​ഡു​ക​ളു​ടെ​ ​തെ​ര​ച്ചി​ല​ട​ക്കം​ ​കേ​ന്ദ്ര​ ​പ്രോ​ട്ടോ​ക്കോ​ൾ​ ​പാ​ലി​ച്ചു​ള്ള​ ​പ​രി​ശോ​ധ​ന​ ​നി​ർ​ബ​ന്ധ​മാ​ണ്.​ ​ഒ​രി​ട​ത്ത് ​ര​ണ്ടു​മ​ണി​ക്കൂ​റെ​ങ്കി​ലും​ ​പ​രി​ശോ​ധി​ച്ചാ​ലേ​ ​വ്യാ​ജ​ഭീ​ഷ​ണി​യാ​ണെ​ന്ന് ​ഉ​റ​പ്പി​ക്കാ​നാ​വൂ.​ ​ഇ​തു​കാ​ര​ണം​ ​പൊ​ലീ​സി​ന്റെ​ ​സ​മ​യ​വും​ ​സ​ന്നാ​ഹ​ങ്ങ​ളും​ ​പാ​ഴാ​വു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തും​ ​എ​റ​ണാ​കു​ള​ത്തു​മാ​യി​ 20​കേ​സു​ക​ളെ​ടു​ത്ത് ​മൈ​ക്രോ​സോ​ഫ്‌​റ്റി​നോ​ട് ​ഭീ​ഷ​ണി​യു​ടെ​ ​ഉ​റ​വി​ടം​ ​തേ​ടി​യെ​ങ്കി​ലും​ ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​സ​ന്ദേ​ശ​യ​മ​യ്ക്കു​ന്ന​ ​ക​മ്പ്യൂ​ട്ട​റി​ന്റെ​യോ​ ​ഫോ​ണി​ന്റെ​യോ​ ​ഐ.​പി​ ​വി​ലാ​സം​ ​മ​റ​ച്ചു​വ​യ്ക്കാ​നാ​വു​ന്ന​ ​വി.​പി.​എ​ൻ​ ​(​വെ​ർ​ച്വ​ൽ​ ​പ്രൈ​വ​റ്റ് ​നെ​റ്റ്‌​വ​ർ​ക്ക്)​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭ്യ​മ​ല്ലെ​ന്നാ​ണ് ​മ​റു​പ​ടി. ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ളി​ന്റെ​ ​സ്ഥ​ല​വും​ ​സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ളും​ ​മ​റ​യ്ക്കു​ന്ന​ ​ടോ​ർ​ ​ഇ​ന്റ​ർ​നെ​റ്റാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും​ ​മൈ​ക്രോ​സോ​ഫ്‌​റ്റ് ​അ​റി​യി​ച്ചു. ത​മി​ഴ്നാ​ട്,​തെ​ല​ങ്കാ​ന,​ആ​ന്ധ്ര​ ​സം​സ്ഥാ​ന​ങ്ങ​ളു​മാ​യി​ ​ചേ​ർ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും​ ​ഫ​ല​മി​ല്ലാ​താ​യ​തോ​ടെ​ ​കോ​ട​തി​യി​ൽ​ ​നി​ന്ന് ​അ​നു​കൂ​ല​ ​ഉ​ത്ത​ര​വ് ​നേ​ടാ​നാ​ണ് ​പൊ​ലീ​സി​ന്റെ​ ​ശ്ര​മം.​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​ഒ​ന്ന​ര​മാ​സ​ത്തി​നി​ടെ​ 200​കേ​സു​ക​ളാ​ണെ​ടു​ത്ത​ത്.

പിടിക്കാനുള്ള തടസമിതാണ്

ടോർ ഇന്റർനെറ്റോ വി.പി.എന്നോ വഴി സന്ദേശമയയ്ക്കുമ്പോൾ നിരവധി തവണ എൻക്രിപ്ഷൻ നടത്തിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഓരോഘട്ടത്തിലും എൻക്രിപ്ഷന്റെ പാളി മായ്ച്ചുകളയുന്നതിനാൽ ഉറവിട ഐ.പി വിലാസം കണ്ടെത്താനാവില്ല.

സ്വകാര്യവിവരങ്ങൾ പങ്കുവയ്ക്കാതെ ഇന്റർനെറ്റുപയോഗിക്കാവുന്ന വി.പി.എൻ സൗകര്യം നൽകുന്ന നൂറുകണക്കിന് കമ്പനികളുണ്ട്. ഇതുപയോഗിക്കുമ്പോൾ ഉപഭോക്താവിന്റെ സ്ഥലം,ഐ.പി.വിലാസം എന്നിങ്ങനെ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിനാവില്ല.

മൈക്രോസോഫ്‌റ്റിന്റെ ഔട്ട്‌ലുക്ക് വഴിയാണ് ഇ-മെയിലെത്തിയത്. വി.പി.എൻ ഉപയോഗിച്ചതിനാൽ അമേരിക്കയടക്കം നിരവധി രാജ്യങ്ങളാണ് ഉപയോഗസ്ഥലമായി കാട്ടുന്നത്. അത് യഥാർത്ഥവിവരമല്ല. മൈക്രോസോഫ്‌റ്റിന് കൃത്യമായ വിവരം നൽകാനാവുമെങ്കിലും സഹകരിക്കുന്നില്ല.