കുമ്മനം ആസ്ട്രേലിയയ്ക്ക്

Friday 06 September 2019 10:05 PM IST

തിരുവനന്തപുരം: കേരള ഹിന്ദു സൊസൈറ്റിയുടെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ കുമ്മനം രാജശേഖരൻ 12ന് മെൽബണിലെത്തും. 15നാണ് ഒാണാഘോഷം. വിക്ടോറിയ പാർലമെന്റ് സന്ദർശനം, ഇന്ത്യൻ ഡോക്ടർമാരുടെ യോഗം, ആസ്ട്രേലിയയിലെ ആദ്യത്തെ ഹിന്ദു പാർലമെന്റ് അംഗം കൗശല്യ വഗേലയുമായി കൂടിക്കാഴ്ച, ഓവർസീസ് ഫ്രണ്ട് ഒഫ് ബി.ജെ.പി പരിപാടി. ഇന്ത്യൻ കോൺസുലേറ്റ് സന്ദർശനം തുടങ്ങി ഒരു ഡസനോളം മറ്റ് പരിപാടികളിലും കുമ്മനം പങ്കെടുക്കും.