പൊലീസ് അസോ. ജില്ലാ കൺവെൻഷൻ
പറവൂർ: കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കൺവെൻഷൻ ഇന്ന് ചേന്ദമംഗലം കവലയിലെ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് പ്രതിനിധി സമ്മേളനം ജില്ലാ പൊലീസ് മേധാവി എം. ഹേമലത ഉദ്ഘാടനം ചെയ്യും. കെ.പി.എ ജില്ലാ പ്രസിഡന്റ് ഇ.ആർ. ആത്മൻ അദ്ധ്യക്ഷനാകും. പറവൂർ നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 3.30ന് സാംസ്കാരിക സമ്മേളനം എഴുത്തുകാരൻ വിനോദ് കൃഷ്ണ ഉദ്ഘാടനം ചെയ്യും. കൺവെൻഷന്റെ ഭാഗമായി പത്ത് കിലോമീറ്റർ ലഹരിവിരുദ്ധ സൈക്കിൾ റാലിയും മൂന്ന് കിലോമീറ്റർ കൂട്ടയോട്ടവും സംഘടിപ്പിച്ചു. ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷ് ഫ്ലാഗ്ഓഫ് ചെയ്തു. പറവൂർ എസ്.എച്ച്.ഒ ഷോജോ വർഗീസ് മുഖ്യാതിഥിയായി.