പി.എച്ച്.എസ്.ഒ.എ സമ്മേളനം ഇന്ന്
കൊച്ചി: പ്ലേസ്മെന്റ് ഹോം നഴ്സിംഗ് ആൻഡ് സെക്യൂരിറ്റി സർവീസസ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ (പി.എച്ച്.എസ്.ഒ.എ) സംസ്ഥാന സമ്മേളനം ഇന്ന് കലൂർ റിന്യൂവൽ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് റോയ് പി. എബ്രഹാം അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ കെ.ജെ. മാക്സി, ടി.ജെ. വിനോദ് എന്നിവർ പങ്കെടുക്കും. പ്രതിനിധി സമ്മേളനം അനിൽകുമാർ പാറയിൽ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി അനിൽകുമാർ പാറയിൽ, സ്വാഗത സംഘം ചെയർമാൻ മാർട്ടിൻ പയ്യപ്പള്ളി, ശ്രീകുമാരൻ നായർ, ജോളി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.