നിറ്റ്കാ കൊച്ചിൻ ചാപ്റ്റർ സംഗമം
കാക്കനാട്: കാലിക്കറ്റ് റീജിയണൽ എൻജിനിയറിംഗ് കോളേജ് (എൻ. ഐ. ടി) പൂർവ വിദ്യാർത്ഥികളുടെ കൊച്ചി കൂട്ടായ്മ ആയ നിറ്റ്കാ കൊച്ചിൻ ചാപ്റ്ററിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കാക്കനാട് റെക്കാ ക്ലബ്ബിൽ നടന്ന നിറ്റ്കാ കുടുംബ സംഗമത്തിൽ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചീഫ് ജനറൽ മാനേജരും ആർ. ഇ. സി.കാലിക്കറ്റ് പൂർവ വിദ്യാർത്ഥിയുമായ ഗീത അജിത് പിള്ള മുഖ്യാതിഥി ആയി. ഭാരവാഹികളായി ജോജി തോമസ് (പ്രസിഡന്റ്),നൗഫൽ. ജി.കെ (വൈസ് പ്രസി.) സന്തോഷ് മേലേകളത്തിൽ (സെക്രട്ടറി), ഡോ.ഫത്തിം രഷ്ന കല്ലിങ്ങൽ (ജോ. സെക്രട്ടറി), സെബാസ്റ്റ്യൻ ജോൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.