വിഴിഞ്ഞം ജനകീയ കൂട്ടായ്മ പത്രാധിപർ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

Saturday 03 May 2025 1:44 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കാൻ അക്ഷീണം പ്രവർത്തിച്ചതിന് കേരള കൗമുദിയെ അഭിനന്ദിച്ചു കൊണ്ട് വിഴിഞ്ഞം തുറമുഖ പ്രാദേശിക ജനകീയ കൂട്ടായ്മ പ്രവർത്തകർ കൗമുദി അങ്കണത്തിലെത്തി പത്രാധിപർ കെ.സുകുമാരൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വിഴിഞ്ഞം തുറമുഖ പദ്ധതിയെ തകർക്കാൻ ഒരു വിഭാഗം ശ്രമിച്ചപ്പോൾ തുറമുഖം നാടിന് ആവശ്യമാണെന്നും യാഥാർത്ഥ്യം ജനങ്ങളെ അറിയിച്ച് ബോധവത്ക്കരിക്കാൻ ശ്രമിച്ചത് കേരള കൗമുദിയാണ്. ജനങ്ങളുടെ ഇച്ഛാശക്തിയിൽ ഇന്ന് തുറമുഖം യാഥാർത്ഥ്യമാകുകയാണ്. ജീവൻപോലും നഷ്ടപ്പെടുമെന്ന അവസരത്തിലും സമരത്തിനിറങ്ങിയ നാട്ടുകർക്ക് പ്രോത്സാഹനവും പിന്തുണയും നൽകിയതിന് കേരള കൗമുദി മാനേജ്മെന്റിനും ചീഫ് എഡിറ്റർ ദീപു രവിയ്ക്കും,ജീവനക്കാർക്കും നന്ദി അറിയിക്കുന്നതായും വിഴിഞ്ഞം ജനകീയ പ്രാദേശിക കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പ്രാദേശിക കൂട്ടായ്മ ജനറൽ സെക്രട്ടറി വെങ്ങാനൂർ ഗോപകുമാർ,മുല്ലൂർ മോഹനചന്ദ്രൻ നായർ,അംബീശൻ കെ.പി,സതീഷ് ഗോപി,ഹാർബർ വിജയൻ,

മുക്കമ്പാലമ്മൂട് രാധാകൃഷ്ണൻ എന്നിവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.