​ഐ.​പി.​എ​സ് സ​മ്മേ​ള​നം

Saturday 03 May 2025 2:44 AM IST

കൊച്ചി: ഇന്ത്യൻ പ്രോസ്‌തോഡോണ്ടിക് സൊസൈറ്റി (ഐ.പി.എസ്) സംസ്ഥാന സമ്മേളനം മെഴ്‌സി ഹോട്ടലിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. നഷ്ടപ്പെട്ട പല്ലുകൾ, ബന്ധപ്പെട്ട ടിഷ്യുകൾ, അസ്ഥി എന്നിവയുടെ പുന:സ്ഥാപനം, നിർമ്മാണം എന്നിവയുടെ വിദഗ്ദ്ധരുടെ സംഘടനയാണിത്. ഡെന്റ്‌കെയർ ഡെന്റൽ ലാബ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോൺ കുര്യാക്കോസ് വിശിഷ്ടാതിഥിയായി. സംസ്ഥാന പ്രസിഡന്റ് ഡോ. രൂപേഷ് പി.എൽ, സെക്രട്ടറി ഡോ. മഞ്ജു വി., ഓർഗനൈസിംഗ് ചെയർമാൻ ഡോ.കെ.പി. ചെറിയാൻ, സെക്രട്ടറി ഡോ. സന്തോഷ് ജോൺ കാച്ചപ്പിള്ളി എന്നിവർ സംസാരിച്ചു. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ അന്താരാഷ്ട്ര വിദഗ്ദ്ധരും വിദ്യാർത്ഥികളുമുൾപ്പെടെ നൂറിലധികം പ്രതിനിധികൾ പങ്കെടുക്കും.