ടിങ്ക് ഹെർ ഹാക് 3.0 സമ്മേളനം
കൊച്ചി: സാങ്കേതികവിദ്യകൾ താഴേത്തട്ടിൽ എത്തിക്കുന്ന ടിങ്കർഹബ് ഫൗണ്ടേഷൻ ടിങ്ക് ഹെർ ഹാക് 3.0 സമ്മേളനം സംഘടിപ്പിച്ചു. ഹൈബി ഈഡൻ എം.പി, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക എന്നിവർ മുഖ്യാതിഥിയായി. കേരളത്തിൽ 14 സ്ഥലങ്ങളിൽ സംഘടിപ്പിച്ച സമ്മേളനങ്ങളിൽ മൂവായിരം വനിതകൾ പങ്കെടുത്തു. എൻജിനിയറിംഗ് സാങ്കേതിക വിദ്യാ നൈപുണ്യത്തിൽ വിദ്യാർത്ഥിനികളെ സജ്ജമാക്കുകയാണ് ലക്ഷ്യം. മെന്റർഷിപ്പ്, പ്രോബ്ളം സോൾവിംഗ്, നവീന വെല്ലുവിളികൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് സമ്മേളനം ഒരുക്കിയത്. സ്റ്റാർട്ടപ്പ് മിഷൻ, ഐ.ഇ.ഡി.സി., ഐ ത്രിപ്പിൾ ഇ, അനിത ബോർഗ് ഇന്ത്യ തുടങ്ങിയവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.