ഹോർട്ടികോർപ്പ് ഹണി ബങ്ക്
Saturday 03 May 2025 1:51 AM IST
കാക്കനാട്: കേരള സ്റ്റേറ്റ് ഹോർട്ടി കൾച്ചറൽ പ്രോഡക്ട്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (ഹോർട്ടികോർപ്പ്) സിവിൽ സ്റ്റേഷനോട് ചേർന്നുള്ള ഔട്ട്ലെറ്റിൽ ഹണി ബങ്ക് തുറന്നു. ചെയർമാൻ അഡ്വ. എസ്. വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള അദ്ധ്യക്ഷത വഹിച്ചു. ഔഷധഗുണമുള്ള തേനുകളും തേൻ ഉത്പന്നങ്ങളും ഹണി കോളയും സ്റ്റാളിൽ ലഭ്യമാണ്. ചടങ്ങിൽ മത്തൻകുക്കീസ് വിപണിയിൽ അവതരിപ്പിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടാനി തോമസ് ആദ്യ വില്പന നടത്തി. ജിതേഷ് സി.വി, ഉണ്ണി കാക്കനാട്, സീന പി. ജി, ഡോ. സൗമ്യ പോൾ, സജിത്ത് എം. എസ്. തുടങ്ങിയവർ സംസാരിച്ചു.