സംസ്ഥാനത്ത് മൂന്നു ദിവസം ശക്തമായ മഴ
Saturday 03 May 2025 4:56 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത. മദ്ധ്യ, തെക്കൻ ജില്ലകളിലാകും കൂടുതൽ. മദ്ധ്യപ്രദേശിൽ നിന്ന് കേരളത്തിലേയ്ക്കുള്ള ന്യൂനമർദ്ദപാത്തി, രാജസ്ഥാന് സമീപത്തെ ചക്രവാതച്ചുഴി എന്നിവയുടെ സ്വാധീനത്തിലാണിത്. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. ജനങ്ങൾ അതീവജാഗ്രത പാലിക്കണം. തെക്കൻ ജില്ലകളിലെ അപ്രതീക്ഷിത മഴയിൽ മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ട്.
ഇന്നലെ തിരുവനന്തപുരത്തടക്കം ശക്തമായ മഴ പെയ്തു. തിരുവനന്തപുരത്ത്
വെള്ളായണിയിൽ ഒന്നര മണിക്കൂറിൽ പെയ്തത് 95 മില്ലീമീറ്റർ മഴ. നഗരത്തിൽ 49 മില്ലീമീറ്റർ. പത്തനംതിട്ട 82, പുനലൂർ 57, വൈക്കം 51 മില്ലീമീറ്റർ വീതം മഴ ലഭിച്ചു. കേരള തീരത്ത് കടലാക്രമണത്തിന് നേരിയ സാദ്ധ്യത.