സബ് സെന്റർ പ്രവർത്തനം തുടങ്ങി
Saturday 03 May 2025 12:53 AM IST
കൊടുമൺ : കൊടുമൺ മൃഗാശുപത്രിയുടെ ഒറ്റത്തേക്കിലെ സബ് സെന്റർ ഒറ്റത്തേക്ക് ജംഗ്ഷന്റെ പടിഞ്ഞാറ് വശത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി. ഗ്രാമപഞ്ചായത്ത് മെമ്പർ രേവമ്മ വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വിപിൻകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്തംഗം ജിതേഷ് കുമാർ, സി ഡി എസ് മെമ്പർ അന്നമ്മ സ്റ്റാൻലി, ഡോക്ടർ സ്വപ്ന പോൾ, എ ഡി എസ് ചെയർപേഴ്സൺ ജയശ്രീ, സെക്രട്ടറി അജിത നകുലൻ, റജി ശാമുവൽ, പ്രഗൽഭൻ, ഷൈലകുമാരി, സിന്ധു തുടങ്ങിയവർ പങ്കെടുത്തു.