കീ ടു എൻട്രൻസ് : നീറ്റ് മാതൃകാ പരീക്ഷ
തിരുവനന്തപുരം:കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കീ ടു എൻട്രൻസ് പരിശീലന പരിപാടിയിൽ നീറ്റ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവർക്ക് ഇന്ന് മുതൽ മാതൃകാ പരീക്ഷയെഴുതാം.മൂന്ന് മണിക്കൂറാണ് പരീക്ഷ. entrance.kite.kerala.gov.in സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മോക് ടെസ്റ്റിൽ പങ്കാളികളാവാം.യൂസർനെയിമും പാസ്‌വേഡും നല്കി ലോഗിൻ ചെയ്താൽ പരീക്ഷയിൽ പങ്കുചേരാം. നിലവിൽ 52020 കുട്ടികൾ കീ ടു എൻട്രൻസ് പരിശീലനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്.പുതുതായി രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്കും മോക് ടെസ്റ്റിനായി അവസരം നല്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. സി.ഇ.യു.റ്റി മോഡൽ പരീക്ഷ പിന്നീട് നടത്തും.കൈറ്റ് വിക്ടേഴ്സ് ചാനലിലും യൂടൂബിലുമായി കഴിഞ്ഞ അഞ്ച് മാസമായി നൽകിവരുന്ന ക്ലാസുകളുടെ തുടർച്ചയാണ് മോക് ടെസ്റ്റ്. വീഡിയോ ക്ലാസുകൾ entrance.kite.kerala.gov.inൽ.മോക് ടെസ്റ്റിന്റെ സർക്കുലർ പോർട്ടലിൽ ലഭ്യമാണ്.