പയ്യംകുന്ന് ഗ്രേസിംഗ് ബ്ലോക്ക് റോഡ് ഉദ്ഘാടനം
Saturday 03 May 2025 12:55 AM IST
പുനലൂർ: 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10.5 ലക്ഷം രൂപ മുടക്കി ആധുനിക രീതിയിൽ നിർമ്മിച്ച പയ്യംകുന്ന് - ഗ്രേസിംഗ് ബ്ളോക്ക് റോഡിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർ പേഴ്സൺ കെ. പുഷ്പലത നിർവഹിച്ചു. കൗൺസിലർ എസ്. സതേഷ് അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ ഡി. ദിനേശൻ, കുടുംബശ്രീ ചെയർപേഴ്സൺ ഷാമില, മുൻ കൗൺസിലർ സുനിത, റസിഡൻസ് അസോസിയേഷൻ സെക്രട്ടറി മനു മുരളി എന്നിവർ സംസാരിച്ചു.
50 - ഓളം കുടുംബങ്ങൾക്ക് റോഡ് പ്രയോജനം ചെയ്യും. 3 മീറ്റർ വീതിയിൽ 700 മീറ്റർ കോൺക്രീറ്റ് ചെയ്തു. നേരത്തേ ഇവിടം നടപ്പാത മാത്രമായിരുന്നു