ജനകീയ സദസ്
Saturday 03 May 2025 12:56 AM IST
ചെങ്ങന്നൂർ: സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരയ്ക്കെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി നടന്ന ജനകീയ സദസ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ബഥേൽ ജംഗ്ഷനിൽ നടന്ന യോഗത്തിൽ ജില്ല കമ്മിറ്റിയംഗം ജെയിംസ് ശമുവേൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം.ശശികുമാർ, കമ്മിറ്റിയംഗങ്ങളായ പി.ഉണ്ണികൃഷ്ണൻ നായർ,പി ആർ രമേശ് കുമാർ, ടി.കെ സോമൻ, ഹേമലത മോഹൻ , വി.വി അജയൻ, കെ.എസ് ഗോപിനാഥ്, വി.വി അജയൻ, ജെ അജയൻ, നെൽസൺ ജോയി ജി.വിവേക്,ബി ബാബു, കെ.കെ ചന്ദ്രൻ, പി.കെ അനിൽ കുമാർ, വി.ജി അജീഷ്എന്നിവർ സംസാരിച്ചു.