തൊഴിലാളി ദിന സമ്മേളനം
Saturday 03 May 2025 12:01 AM IST
റാന്നി : ഐ.എൻ.ടി.യു.സി ഫോറസ്റ്റ് ഡിപ്പോ ലോഡിംഗ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ റാന്നി മേഖല കമ്മിറ്റി സംഘടിപ്പിച്ച ലോക തൊഴിലാളി ദിന സമ്മേളനം മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ് ഉദ്ഘാടനംചെയ്തു. റ്റി.സി.തോമസ് അദ്ധ്യക്ഷനായി. റിങ്കു ചെറിയാൻ, സിബി താഴത്തില്ലത്ത്, പ്രമോദ് മന്ദമരുതി, റെഞ്ചി പതാലിൽ, ആർ. സുകുമാരൻ നായർ, ഗ്രേസി തോമസ്, അങ്ങാടിക്കൽ വിജയകുമാർ, സജി. കെ. സൈമൺ, മുരളി മേപ്പുറത്ത്, ഒ. ജെ. ജോണി, ഇ. സി. തങ്കപ്പൻ, പൊന്നച്ചൻ എന്നിവർ പ്രസംഗിച്ചു.