പുനരാവിഷ്കാരം

Saturday 03 May 2025 12:03 AM IST
നാടകത്തിലെ ഒരു രംഗം

ചെങ്ങന്നൂർ: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസനത്തിന്റെ സംഗീത സംവേദന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ യേശു ക്രിസ്തുവിന്റെ പീഡാനുഭവ ഉത്ഥാനത്തിന്റെ പുനരാവിഷ്കാരം അവതരിപ്പിച്ചു. റവ. സുനിൽ ജോർജ് മാത്യുവാണ് സംവിധാനം ചെയ്തത്. ഗാനശുശ്രൂഷയ്ക്ക് റവ. ടൈറ്റസ് തോമസ് നേതൃത്വം നൽകി.

യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. റെജി സൈമൺ , അരുൺ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. റവ. സുശീൽ വർഗീസ് , വിനു വി ഏബ്രഹാം എന്നിവർ പ്രധാന വേഷങ്ങളിട്ടു.