വിജ്ഞാന കലോത്സവം

Saturday 03 May 2025 12:04 AM IST

റാന്നി : ചെറുകുളഞ്ഞി വിജ്ഞാനകൈരളി വായനശാല കുട്ടികൾക്കായി വിജ്ഞാനകലോത്സവം നടത്തി. പ്രകൃതിനിരീക്ഷകൻ എസ്.വിഷ്‌ണുദത്തൻ, എസ് എസ് എസ് ട്രെയിനിംഗ് കോളേജ് മുൻ അദ്ധ്യാപകൻ ഡോ.കെ.ജെ.സുരേഷ് എന്നിവർ ക്ലാസെടുത്തു. മുംബൈ വിദ്യാധിരാജ സ്‌കൂൾ ഡയറക്‌ടർ കെ.എൻ.ശശിധരൻനായർ അനുഭവങ്ങൾ പങ്കുവച്ചു. വിവിധ വിഷയങ്ങളിൽ പ്രശാന്ത് അമൃതവും അനുപമ ലിബീഷും കുട്ടികൾക്ക് പ്രായോഗിക പരിശീലനം നൽകി. സിവിൽ എക്സൈസ് ഓഫീസർ ശിഖിൽ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി. വായനശാലാ പ്രസിഡന്റ് കെ.ജെ.സുരേഷ്, വായനശാലാ സെക്രട്ടറി കെ.സി.ഗോപിനാഥൻനായർ, ലൈബ്രറേറിയൻ സിന്ധു പ്രസാദ്, ശാന്തി മനോജ് എന്നിവർ നേതൃത്വം നൽകി.