ടി.പി ചന്ദ്രശേഖരൻ്റെ പേരിൽ രക്തസാക്ഷി സ്ക്വയർ
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ്റെ പേരിൽ രക്തസാക്ഷി സ്ക്വയർ നിർമ്മിച്ച് ആർ.എം.പി. ചന്ദ്രശേഖരൻ വെട്ടേറ്റ് വീണ സ്ഥലത്ത് നിർമ്മിച്ച സ്ക്വയറിൻ്റെ ഉദ്ഘാടനം നാളെ ആർ.എം.പി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി മംഗത്റാം പസ്ല നിർവഹിക്കും. ചന്ദ്രശേഖരൻ്റെ ചോര വീണ വള്ളിക്കാട്ടെ മണ്ണ് വിലയ്ക്കു വാങ്ങിയാണ് സ്ക്വയർ നിർമ്മിച്ചത്. ഇവിടെ ചന്ദ്രശേഖരൻ്റെ സ്തൂപം രണ്ടു തവണ സി.പി.എമ്മുകാർ തകർത്തതായി ആർ.എം.പി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവിടെയിപ്പോൾ ചന്ദ്രശേഖരൻ്റെ പൂർണ്ണകായ ശിൽപ്പം നിർമ്മിച്ചിട്ടുണ്ട്. ജീവിത മുഹൂർത്തങ്ങളും ബൈക്കും ഉൾപ്പെടെ മ്യൂസിയത്തിലുണ്ടാകും.