ടി.പി ചന്ദ്രശേഖരൻ്റെ പേരിൽ രക്തസാക്ഷി സ്ക്വയർ

Sunday 04 May 2025 12:04 AM IST
ടി.പി

കോ​ഴി​ക്കോ​ട്:​ ​ടി.​പി.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ്റെ​ ​പേ​രി​ൽ​ ​ര​ക്ത​സാ​ക്ഷി​ ​സ്ക്വ​യ​ർ​ ​നി​ർ​മ്മി​ച്ച് ​ആ​ർ.​എം.​പി.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​വെ​ട്ടേ​റ്റ് ​വീ​ണ​ ​സ്ഥ​ല​ത്ത് ​നി​ർ​മ്മി​ച്ച​ ​സ്ക്വ​യ​റി​ൻ്റെ​ ​ഉ​ദ്ഘാ​ട​നം​ ​നാ​ളെ​ ​ആ​ർ.​എം.​പി.​ ​അ​ഖി​ലേ​ന്ത്യാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​മം​ഗ​ത്റാം​ ​പ​സ്ല​ ​നി​ർ​വ​ഹി​ക്കും.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ്റെ​ ​ചോ​ര​ ​വീ​ണ​ ​വ​ള്ളി​ക്കാ​ട്ടെ​ ​മ​ണ്ണ് ​വി​ല​യ്ക്കു​ ​വാ​ങ്ങി​യാ​ണ് ​സ്ക്വ​യ​ർ​ ​നി​ർ​മ്മി​ച്ച​ത്.​ ​ഇ​വി​ടെ​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ്റെ​ ​സ്തൂ​പം​ ​ര​ണ്ടു​ ​ത​വ​ണ​ ​സി.​പി.​എ​മ്മു​കാ​ർ​ ​ത​ക​ർ​ത്ത​താ​യി​ ​ആ​ർ.​എം.​പി​ ​ഭാ​ര​വാ​ഹി​ക​ൾ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ഇ​വി​ടെ​യി​പ്പോ​ൾ​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ്റെ​ ​പൂ​ർ​ണ്ണ​കാ​യ​ ​ശി​ൽ​പ്പം​ ​നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്.​ ​​ജീ​വി​ത​ ​മു​ഹൂ​ർ​ത്ത​ങ്ങ​ളും​ ​​ബൈ​ക്കും​ ​ഉ​ൾ​പ്പെ​ടെ​ ​​ ​മ്യൂ​സി​യ​ത്തി​ലു​ണ്ടാ​കും.​