ലഹരി വിരുദ്ധ സദസ്

Saturday 03 May 2025 12:04 AM IST

ചെങ്ങന്നൂർ: ഗവ.വനിതാ ഐ.ടി.ഐ എൻ.എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി നടത്തിയ "ലഹരി വിരുദ്ധ നിയമ സാക്ഷരത സദസ് " ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജില്ലാ ജഡ്ജി.സുരേഷ് കുമാർ ആർ ഉദ്ഘാടനം ചെയ്തു. വനിതാ ഐ.ടി.ഐ പ്രിൻസിപ്പാൽ സജിമോൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. രാജീവ്‌ ടി ബി,വിഷ്ണു വിജയൻ ഉണ്ണി എസ്.പി, എൽ.വി വിശ്വനാഥൻ.കെ, ധനേഷ്.ഡി, ലിജോ ജോയ്, കാവ്യരാജ് ബി.എ എന്നിവർ സംസാരിച്ചു.