മെഡി.കോളേജ് അത്യാഹിത വിഭാഗത്തിൽ പുക , ആശങ്കയുടെ മണിക്കൂറുകൾ

Saturday 03 May 2025 12:05 AM IST
കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​കാ​ഷ്വാ​ലി​റ്റി​യി​ൽ​ ​പു​ക​ ​ഉ​യ​ർ​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​കാ​ഷ്വാ​ലി​റ്റി​യി​ലെ​ ​രോ​ഗി​ക​ളെ​ ​മ​റ്റ് ​ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ​മാ​റ്റു​ന്നു

കോഴിക്കോട്: മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പുക ഉയർന്നത് നഗരത്തെ ആശങ്കയുടെ മുൾമുനയിലാഴ്ത്തി. പുതിയ എട്ടു നിലക്കെട്ടിടമായ പി.എം.എസ്.എസ്.വൈ അത്യാഹിതവിഭാഗത്തിലെ യു.പി.എസ് റൂമിൽനിന്നാണ് രാത്രി എട്ടുമണിയോടെ പുക ഉയർന്നത്. പുകയുയർന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ രോഗികളെ കാഷ്വാലിറ്റിയിൽ നിന്നും പുറത്തെത്തിക്കാൻ സാധിച്ചതോടെ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞിരുന്ന രോഗികളെ നാട്ടുകാരും ഫയർ ഫോഴ്‌സും മറ്റ് ആശുപത്രിയിലേക്ക് മാറ്റി. കാഷ്യാലിറ്റി പ്രവർത്തനം താത്കാലികമായി നിറുത്തിയതും ആശങ്ക ഇരട്ടിപ്പിച്ചു. സി.ടി സ്കാൻ ഭാഗത്ത്‌ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ കാരണമായതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. അത്യാഹിത വിഭാഗത്തിലെ രോഗികളെ ആംബുലൻസുകളിൽ സമീപത്തെ ആശുപത്രികളിലേക്കും കെട്ടിടത്തിലെ മറ്റു വിഭാഗങ്ങളിലെ രോഗികളെ മെഡിക്കൽ കോളേജിലെ വിവിധ കെട്ടിടങ്ങളിലേക്കുമാണ് മാറ്റിയത്. മെഡിക്കൽ കോളേജിൽ രോഗികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പ്രിൻസിപ്പൾ ഡോ. സജിത്ത് കുമാർ പറഞ്ഞു.

പുക ഉയർന്ന പി.എം.എസ്.എസ്.വൈ ബ്ലോക്ക്‌ മുഴുവനായി ഒഴിപ്പിക്കുകയും 500ലധികം രോഗികളെ മാറ്റുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. കെട്ടിടത്തിലെ താഴത്തെ നിലയായ അത്യാഹിത വിഭാഗത്തിൽ ചെറിയൊരു പൊട്ടലോടൊപ്പം കറന്റു പോകുകയും ഒപ്പം പുകയും നിറഞ്ഞയുകയും ചെയ്തു. അതോടെ രോഗികളുടെ ബന്ധുക്കൾ അധികൃതരെ അറിയിക്കുകയായിരുന്നു. ചിലർ പുക ഉയർന്നത്തോടെ ഇറങ്ങി ഓടി. ഉടനടി മെഡിക്കൽ കോളേജ് പൊലീസും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരും സന്നദ്ധപ്രവർത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേർന്ന് രോഗികളെ പുറത്തെത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിന്റെ പ്രധാന കവാടം വഴി പുറത്തേയ്‌ക്കും പുക പടർന്നിരുന്നു. നിമിഷ നേരം കൊണ്ട് കെട്ടിടത്തിനകത്തെ മുഴുവൻ നിലകളും പുക നിറഞ്ഞെന്നും കറന്റ് ഇല്ലാതിരുന്നത് രക്ഷപ്രവർത്തനം ദുഷ്കരമാക്കിയെന്നും രോഗികളുടെ ബന്ധുക്കൾ പറഞ്ഞു. പുക നിറഞ്ഞതോടെ അത്യാഹിത വിഭാഗത്തിലെ വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തു. അതേസമയം 11 മണിയോടെ രോഗികളെ പൂർണമായും ബ്ലോക്കിൽ നിന്നും മാറ്റുകയും പുക നിയന്ത്രണ വിദേയമാക്കുകയും ചെയ്തു. വിവരമറിഞ്ഞ്‌ മേയർ ഡോ. ബീനാ ഫിലിപ്പ്‌, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, എം.കെ രാഘവൻ എം.പി തുടങ്ങി ജനപ്രതിനികളും കലക്ടർ സ്നേഹിൽകുമാർ സിംഗ്, സിറ്റി പൊലീസ്‌ മേധാവി ടി. നാരായണൻ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തി.

ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം സജ്ജമാക്കി

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യു.പി.എസ് റൂമില്‍ പുക കണ്ട സംഭവത്തെ തുടര്‍ന്ന് രാത്രിയില്‍ അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കി. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കിയിരുന്നു.

മെ​ഡി​ക്ക​ൽ​ ​കോ​ള​ജി​ലെ​ ​പു​ക​:​ ​രോ​ഗി​ ​മ​രി​ച്ച​താ​യി​ ​ടി.​സി​ദ്ദീ​ഖ് ​എം.​എ​ൽ.എ

കോ​ഴി​ക്കോ​ട്:​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​കാ​ഷ്വാ​ലി​റ്റി​യി​ൽ​ ​പു​ക​ ​ഉ​യ​ർ​ന്ന​തി​നി​ടെ​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്ന് ​മാ​റ്റി​യ​ ​രോ​ഗി​ ​മ​രി​ച്ചെ​ന്ന് ​ടി.​സി​ദ്ദീ​ഖ് ​എം.​എ​ല്‍.​എ.​ ​വ​യ​നാ​ട് ​കോ​ട്ട​പ്പ​ടി​ ​സ്വ​ദേ​ശി​ ​ന​സീ​റ​ ​(44​)​ ​ആ​ണ് ​മ​രി​ച്ച​ത്.​ ​ന​സീ​റ​യു​ടെ​ ​മൃ​ത​ദേ​ഹം​ ​ക​ണ്ടു​വെ​ന്നും​ ​ബ​ന്ധു​ക്ക​ളു​മാ​യി​ ​സം​സാ​രി​ച്ചെ​ന്നും​ ​എം.​എ​ല്‍.​എ​ ​ഫേ​സ് ​ബു​ക്കി​ൽ​ ​കു​റി​ച്ച്.​ ​എ​ത്ര​പേ​ർ​ ​മ​രി​ച്ചു​ ​എ​ന്നു​ള്ള​ ​ക​ണ​ക്ക് ​പു​റ​ത്ത് ​വി​ട​ണ​മെ​ന്നും​ ​സി​ദ്ദീ​ഖ് ​എം.​എ​ൽ.​എ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​അ​തേ​സ​മ​യം​ ​പു​ക​ ​ശ്വ​സി​ച്ച് ​ആ​രും​ ​മ​രി​ച്ചി​ട്ടി​ല്ലെ​ന്ന് മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജ് ​അ​ധി​തൃ​ത​ര്‍​ ​പ​റ​ഞ്ഞു.​ ​സി​ദ്ദി​ഖി​ന്റെ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റ് ​ഇ​ങ്ങ​നെ​:​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ന​ട​ന്ന​ ​ഷോ​ർ​ട്ട് ​സ​ർ​ക്യൂ​ട്ട് ​അ​പ​ക​ടം​ ​അ​ത്യ​ന്തം​ ​ഗൗ​ര​വ​മേ​റി​യ​താ​ണ്.​ ​ഭ​യ​ങ്ക​ര​ ​ശ​ബ്ദ​ത്തോ​ടെ​യാ​ണ് ​പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് ​രോ​ഗി​ക​ൾ​ ​പ​റ​യു​ക​യു​ണ്ടാ​യി.​ ​രോ​ഗി​ക​ൾ​ ​അ​ട​ക്കം​ ​പ​ര​ക്കം​ ​പാ​യു​ന്ന​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യി.​ ​അ​പ​ക​ട​മൊ​ന്നും​ ​ഉ​ണ്ടാ​യി​ട്ടി​ല്ല​ ​എ​ന്ന​ ​കാ​ര്യം​ ​വി​ശ്വ​സ​നീ​യ​മ​ല്ല.​ ​എ​ന്റെ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​മേ​പ്പാ​ടി​യി​ൽ​ ​നി​ന്നു​ള്ള​ ​വെ​ന്റി​ലേ​റ്റ​റി​ലാ​യി​രു​ന്ന​ ​ന​സീ​റ​ ​എ​ന്ന​ ​സ്ത്രീ​ ​(44​)​ ​അ​പ​ക​ടം​ ​കാ​ര​ണം​ ​മ​ര​ണ​പ്പെ​ട്ടി​രി​ക്കു​ന്നു.​ ​ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള​ ​ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് ​മ​ര​ണം​ ​ന​ട​ന്ന​ത്.​ ​മൂ​ന്ന് ​പേ​ർ​ ​അ​പ​ക​ട​ത്തി​ൽ​ ​മ​ര​ണ​പ്പെ​ട്ട​താ​യാ​ണ് ​അ​റി​യാ​ൻ​ ​ക​ഴി​ഞ്ഞ​ത്.​ ​ന​സീ​റ​യു​ടെ​ ​മ​യ്യി​ത്ത് ​ക​ണ്ടു,​ ​ബ​ന്ധു​ക്ക​ളു​മാ​യി​ ​സം​സാ​രി​ച്ചു.