ല​ക്ച​റ​ർ​ ​ഇ​ൻ​ ​ടെ​ക്സ്റ്റൈ​ൽ​ ​ടെ​ക്നോ​ള​ജി​ ​ത​സ്തിക അ​ഭി​മു​ഖ​ത്തി​ൽ​ ​ക്ര​മ​ക്കേ​ടെ​ന്ന് ​ആ​രോ​പ​ണം

Saturday 03 May 2025 12:12 AM IST

കോ​ഴി​ക്കോ​ട്:​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​(​പോ​ളി​ടെ​ക്നി​ക്കു​ക​ൾ​)​ ​ല​ക്ച​റ​ർ​ ​ഇ​ൻ​ ​ടെ​ക്സ്റ്റൈ​ൽ​ ​ടെ​ക്നോ​ള​ജി​ ​ത​സ്തി​ക​യി​ലേ​ക്ക് ​പി.​എ​സ്​.​സി​ ​ന​ട​ത്തി​യ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​ക്ര​മ​ക്കേ​ടെന്ന്​ ​ആ​രോ​പ​ണം.​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​മ​ന്ദി​ര​ത്തി​ൽ​ ഏപ്രിൽ 24​ന് ​ന​ട​ന്ന​ ​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 238​/2023​ന്റെ​ ​അ​ഭി​മു​ഖ​ത്തി​ലാ​ണ് ​എ.​ഐ.​സി.​ടി.​ഇ​ ​(​ഓ​ൾ​ ​ഇ​ന്ത്യ​ ​കൗ​ൺ​സി​ൽ​ ​ഫോ​ർ​ ​ടെ​ക്നി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​)​ ​മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള​ ​യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ ഇ​ന്റ​ർ​വ്യൂ​ ​ബോ​ർ​ഡി​ലും​ ​ഷോ​ർ​ട്ട് ​ലി​സ്റ്റി​ലും​ ​ഉ​ൾ​പ്പെ​ട്ടി​രുന്നതായി ആരോപണമുയർന്നത്. എ.​ഐ.​സി.​ടി.​ഇ​ ​മാ​ന​ദ​ണ്ഡ​പ്ര​കാ​രം​ ​ടെ​ക്സ്റ്റൈ​ൽ​ ​ടെ​ക്നോ​ള​ജി​യി​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​ബി​ടെ​ക് ​യോ​ഗ്യ​ത​യു​ള്ള​വ​രെ​യാ​ണ് ​ടെ​ക്സ്റ്റൈ​ൽ​ ​ടെ​ക്നോ​ള​ജി​ ​ല​ക്ച​റ​റാ​യി​ ​പി.​എ​സ്.​സി​ ​നി​യ​മി​ക്കു​ന്ന​ത്.​ ​ഡി​പ്ലോ​മ​ ​കോ​ഴ്സു​ക​ൾ​ ​ക​ഴി​ഞ്ഞ​വ​രേ​യോ,​ ​എ.​എം.​ഐ.​ഇ​ ​(​ ​അ​സോ​സി​യേ​റ്റ് ​മെ​മ്പ​ർ​ ​ഓ​ഫ് ​ദി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​ ​ഓ​ഫ് ​എ​ൻ​ജി​നീ​യേ​ഴ്സ്)​ ​ക​ഴി​ഞ്ഞ​വ​രെ​യോ​ ​ടീ​ച്ചിം​ഗ് ​ഫാ​ക്ക​ൽ​റ്റി​യാ​യി​ ​എ.​ഐ.​സി.​ടി.​ഇ​ ​അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നി​രി​ക്കെ​യാ​ണ് ​അ​ഭി​മു​ഖ​ത്തി​ന് ​ടെ​ക്നി​ക്ക​ൽ​ ​എ​ക്സ്പേ​ർ​ട്ടാ​യി​ ​ഡി​പ്ലോ​മ​ ​കോ​ഴ്സ് ​മാ​ത്രം​ ​ക​ഴി​ഞ്ഞ​ ​ആ​ളെ​ ​ ഇ​ന്റ​ർ​വ്യൂ​ ​ചെ​യ്യാ​ൻ​ ​പി.​എ​സ്.​സി​ ​കൊ​ണ്ടു​വ​ന്ന​ത്.​ ​എ.​ഐ.​സി.​ടി.​ഇ​ ​യോ​ഗ്യ​ത​യു​ള്ള​വ​രെ​ ​ത​ഴ​ഞ്ഞ് ​ഡി​പ്ലോ​മ​ ​കോ​ഴ്സു​ക​ൾ​ ​ക​ഴി​ഞ്ഞ​വ​രെ​ ​വ​കു​പ്പി​ൽ​ ​തി​രു​കി​ക്ക​യ​റ്റാ​നു​ള്ള​ ​നീ​ക്ക​മാ​ണി​തെ​ന്നാ​ണ് ​ഉ​ദ്യോ​ഗാ​‌​ർ​ത്ഥി​ക​ൾ​ ​ആ​രോ​പി​ക്കു​ന്ന​ത്.​ ​മാ​ത്ര​മ​ല്ല​ ​ടീ​ച്ചിം​ഗ് ​യോ​ഗ്യ​ത​ ​അ​ല്ലാ​ത്ത​ ​ഡി​പ്ലോ​മ​യും,​ ​എ.​എം.​ഐ.​ഇ​ ​യോ​ഗ്യ​ത​ ​മാ​ത്ര​മു​ള്ള​വ​രെ​ ​പി.​എ​സ്.​സി​ ​ഷോ​ർ​ട്ട് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും​ ​അ​വ​ർ​ ​ഇ​ന്റ​ർ​വ്യൂ​വി​ൽ​ ​പ​ങ്കെ​ടു​ത്തെ​ന്നും​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​പ​റ​‌​ഞ്ഞു.​ ​