കൈരളി വായനശാലയിൽ വർണ്ണക്കൂടാരം വയനാക്കളരി
Saturday 03 May 2025 12:16 AM IST
പോരുവഴി : ഇടയ്ക്കാട് തെക്ക് കൈരളി വായനശാലയിൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള അവധിക്കാല വിനോദ വിജ്ഞാന പരിപാടിയായ വർണ്ണക്കൂടാരം വായനാക്കളരി സംഘടിപ്പിച്ചു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. ബിനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് വി. ബേബികുമാർ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം ശ്രീതാ സുനിൽ,ഗ്രന്ഥശാല സെക്രട്ടറി കെ.ജയചന്ദ്രൻ, ലൈബ്രേറിയൻ ശ്രീജ, ബാലവേദി കൺവീനർമാരായ കൃപ, ദേവിക എന്നിവർ സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ കലാകായിക മത്സരങ്ങളും കൂട്ടപാട്ടും മധുര വിതരണവും നടന്നു.
ഇടയ്ക്കാട് തെക്ക് കൈരളി വായനശാലയിൽ കുട്ടികൾക്കുള്ള അവധിക്കാല വിനോദ വിജ്ഞാന പരിപാടിയായ വർണ്ണക്കൂടാരം കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. ബിനീഷ് ഉദ്ഘാടനം ചെയ്യുന്നു