എൽ.എൽ.എമ്മിന് അപേക്ഷിക്കാം
Saturday 03 May 2025 12:23 AM IST
ആലപ്പുഴ: കേരള സർവകലാശാലയുടെ നിയമ പഠന വകുപ്പ് പൊതു നിയമത്തിലും ബൗദ്ധിക സ്വത്തവകാശത്തിലും നടത്തുന്ന രണ്ടു വർഷത്തെ എൽ.എൽ.എം പാഠ്യപദ്ധതിയിലേക്ക് അപേക്ഷക്ഷണിച്ചു. മേയ് 10 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. അപേക്ഷിക്കാനുള്ള ലിങ്ക് :https://admissions.keralauniversity.ac.in/css2025/. കൂടുതൽ വിവരങ്ങൾക്ക് +91 99478 41574.