സി.ബി.എസ്.ഇ 10, 12 ഫലം അടുത്തയാഴ്‌ച

Saturday 03 May 2025 12:32 AM IST

ന്യൂഡൽഹി: സി.ബി.എസ്.ഇ ബോർഡിന്റെ 10, 12 ക്ളാസ് പരീക്ഷാ ഫലം അടുത്തയാഴ്‌ചയെന്ന് ഔദ്യോഗിക അറിയിപ്പ്. ഇന്നലെ ഫലം വരുമെന്ന തരത്തിൽ ചില ഓൺലൈനുകളിൽ വാർത്ത വന്നത് തള്ളിയാണ് സി.ബി.എസ്.ഇയുടെ അറിയിപ്പ്. പ്രഖ്യാപനം വരുമ്പോൾ, വിദ്യാർത്ഥികൾക്ക് മാർക്ക്ഷീറ്റുകൾ cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ലഭിക്കും.

സ​ർ​ക്കാ​ർ​ 1000​കോ​ടി​ ​ക​ട​മെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ 1000​ ​കോ​ടി​ ​ക​ട​മെ​ടു​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ 6​ന് ​റി​സ​ർ​വ്വ് ​ബാ​ങ്കി​ൽ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കും.​ ​എ​ട്ടി​ന് ​പ​ണം​ ​കി​ട്ടും.​ ​ന​ട​പ്പ് ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ ​ര​ണ്ടാം​ ​ത​വ​ണ​യാ​ണ് ​വാ​യ്പ​യെ​ടു​ക്കു​ന്ന​ത്.​ ​ഏ​പ്രി​ൽ​ 29​ന് 2000​ ​കോ​ടി​ ​ക​ട​മെ​ടു​ത്തി​രു​ന്നു.

മോ​ദി​ ​ശ്ര​മി​ക്കേ​ണ്ട​ത് ​പാ​കി​സ്ഥാ​ന്റെ​ ​ഉ​റ​ക്കം​കെ​ടു​ത്താ​ൻ​:​ ​കെ.​സി

ന്യൂ​ഡ​ൽ​ഹി​:​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖം​ ​ക​മ്മി​ഷ​ൻ​ ​ചെ​യ്യു​ന്ന​ത് ​ഇ​ന്ത്യാ​ ​സ​ഖ്യ​ത്തി​ന്റെ​യും​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​യും​ ​ഉ​റ​ക്കം​ ​കെ​ടു​ത്തു​മെ​ന്ന​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​പ്ര​സ്‌​താ​വ​ന​യെ​ ​അ​പ​ല​പി​ച്ച് ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ.​ ​ന​രേ​ന്ദ്ര​മോ​ദി​ ​ആ​ദ്യം​ ​ചെ​യ്യേ​ണ്ട​ത് ​പ​ഹ​ൽ​ഗാ​മി​ൽ​ ​നി​ര​പ​രാ​ധി​ക​ളു​ടെ​ ​ജീ​വ​നെ​ടു​ക്കാ​ൻ​ ​കൂ​ട്ടു​നി​ന്ന​ ​പാ​കി​സ്ഥാ​ന്റെ​ ​ഉ​റ​ക്കം​ ​കെ​ടു​ത്താ​നു​ള്ള​ ​ന​ട​പ​ടി​ക​ളാ​ണെ​ന്ന് ​വേ​ണു​ഗോ​പാ​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖം​ ​ക​മ്മീ​ഷ​നിം​ഗ് ​ച​ട​ങ്ങി​ൽ​ ​ന​ട​ത്തി​യ​ത് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​പ​ദ​വി​ക്ക് ​യോ​ജി​ക്കാ​ത്ത​ ​ത​രം​താ​ണ​ ​രാ​ഷ്ട്രീ​യ​ ​പ്ര​സം​ഗ​മാ​ണ്.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​യും​ ​ഇ​ന്ത്യാ​ ​സ​ഖ്യ​ത്തെ​യും​ ​പ​രി​ഹ​സി​ച്ച​പ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​വി​യോ​ജി​പ്പ് ​പ്ര​ക​ടി​പ്പി​ക്ക​ണ​മാ​യി​രു​ന്നു.

എ​ൽ.​എ​ൽ.​ബി​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ഞ്ച​വ​ത്സ​ര,​ ​ത്രി​വ​ത്സ​ര​ ​എ​ൽ.​എ​ൽ.​ബി​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം​ ​ഈ​ ​മാ​സം​ ​ആ​രം​ഭി​ക്കും.​ ​സം​വ​ര​ണ​ ​വി​ഭാ​ഗ​ത്തി​ൽ​ ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ ​സം​വ​ര​ണ​/​ ​വി​ദ്യാ​ഭ്യാ​സ​ ​ആ​നു​കു​ല്യ​ങ്ങ​ൾ​ ​ല​ഭി​ക്കു​ന്ന​തി​ന് ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​കാ​റ്റ​ഗ​റി​/​സം​വ​ര​ണം​/​വി​ദ്യാ​ഭ്യാ​സ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​തെ​ളി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണം.​ ​വി​ല്ലേ​ജ് ​ഓ​ഫീ​സി​ൽ​ ​നി​ന്നു​ള്ള​ ​നോ​ൺ​ ​ക്രീ​മി​ലെ​യ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​(​സാ​മൂ​ഹി​ക​വും​ ​വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​എ​സ്.​ഇ.​ബി.​സി​ ​വി​ഭാ​ഗ​ക്കാ​രും​ ​മ​റ്റ​ർ​ഹ​ ​സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​ ​ഒ.​ഇ.​സി​ ​വി​ദ്യാ​‌​ർ​ത്ഥി​ക​ളും​),​ ​ത​ഹ​സി​ൽ​ദാ​രി​ൽ​ ​നി​ന്നു​ള്ള​ ​ജാ​തി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​(​എ​സ്.​സി​/​ ​എ​സ്.​ടി​ ​വി​ഭാ​ഗ​ക്കാ​ർ​),​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​‌​ർ​ ​ന​ൽ​കു​ന്ന​ ​ജാ​തി​ ​സ​ർ​ട്ടി​ഫി​ക്ക​റ്ര് ​(​നോ​ൺ​ ​ക്രീ​മി​ലെ​യ​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടാ​ത്ത​ ​ഒ.​ഇ.​സി​ ​വി​ഭാ​ഗ​ക്കാ​ർ​),​ ​വി​ല്ലേ​ജ് ​ഓ​ഫീ​സി​ൽ​ ​നി​ന്നു​ള്ള​ ​വ​രു​മാ​ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​(​എ​സ്.​സി​/​ ​എ​സ്.​ടി​/​ ​ഒ.​ഇ.​സി​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​ഒ​ഴി​കെ​യു​ള്ള​വ​ർ​),​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​‌​ർ​ ​ന​ൽ​കു​ന്ന​ ​നേ​റ്റി​വി​റ്റി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​ഇ.​ഡ​ബ്ലി​യു.​എ​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​തു​ട​ങ്ങി​യ​വ​യാ​ണ് ​ന​ൽ​കേ​ണ്ട​ത്.​ഫോ​ൺ​:​ 0471​ 2525300,​ 2332120,​ 2338487

ജാ​തി​ ​സെ​ൻ​സ​സ് സ്വാ​ഗ​താ​ർ​ഹം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ജാ​തി​ ​സെ​ൻ​സ​സി​നെ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്നു​വെ​ന്ന് ​കേ​ര​ള​ ​നാ​ടാ​ർ​ ​മ​ഹാ​ജ​ന​ ​സം​ഘം​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​ജെ.​ ​ലോ​റ​ന്‍​സ് ​പ​റ​ഞ്ഞു.​ ​പി​ന്നാ​ക്ക​ ​സ​മു​ദാ​യ​ങ്ങ​ളു​ടെ​ ​ദീ​ര്‍​ഘ​കാ​ല​ത്തെ​ ​ആ​വ​ശ്യ​മാ​ണ്‌​ ​ന​ട​പ്പാ​ക്കു​ന്ന​ത്.