കോമളം ശാഖയിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ
Saturday 03 May 2025 1:42 AM IST
അഞ്ചൽ: എസ്.എൻ.ഡി.പി യോഗം കോമളം ശാഖയിൽ നടന്ന പഞ്ചലോഹ വിഗ്രഹ സമർപ്പണ സമ്മേളനം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്.സുനിൽ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡ് വിതരണം യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് മുഖ്യ പ്രഭാഷണം നടത്തി. അസി. സെക്രട്ടറി വനജാ വിദ്യാധരൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ജി. ബൈജു, സതീഷ് കുമാർ, യൂണിയൻ കൗൺസിലർമാരായ എസ്വസദാനന്ദൻ, കെ.വി.സുഭാഷ് ബാബു, വി. ശശിധരൻ, സന്തോഷ് ജി. നാഥ്, എൻ. സുന്ദരേശൻ വനിതാസംഘം യൂണിയൻ പ്രസിനഡന്റ് ഷീലാമധുസൂദനൻ, സെക്രട്ടറി ഓമനാ പുഷ്പാംഗദൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ഓമനാ മുരളി സ്വാഗതവും വൈസ് പ്രസിഡന്റ് മഞ്ജു നന്ദിയും പറഞ്ഞു.