കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു

Saturday 03 May 2025 1:43 AM IST

തൊടിയൂർ: ഓട്ടത്തിനിടെ മുൻവശത്തെ ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റിന് അടിവശം തകരുകയും വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു. ഇന്നലെ വൈകിട്ട് 4.30ന് കല്ലേലിഭാഗം ആർ.എസ്.എം.ഐ.ടി.ഐക്ക് മുൻവശത്തായിരുന്നു അപകടം. ഇവിടെ സ്ഥാപിച്ചിരുന്ന കുളങ്ങരയ്ക്കൽ ശ്രീഭഗവതി -സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും ഇളകി വീണു. കാർ ഓടിച്ചിരുന്ന യുവതിയും ഒപ്പമുണ്ടായിരുന്ന കുട്ടിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കരുനാഗപ്പള്ളിയിൽ നിന്ന് കെ.എസ്.ഇ.ബി ജീവനക്കാർ എത്തി വൈദ്യുതി ലൈൻ ശരിയാക്കുന്ന ജോലികൾ ചെയ്തു വരുന്നു.