പ്രൊഫ. സണ്ണി തോമസിന് അന്ത്യാഞ്ജലി
Saturday 03 May 2025 6:59 AM IST
കാക്കനാട്: ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ അഭിമാനം വാനോളമുയർത്തിയ മുൻ മുഖ്യപരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ പ്രൊഫ. സണ്ണി തോമസ് (84) ഇനി ജ്വലിക്കുന്ന ഓർമ്മ. സണ്ണി തോമസിന്റെ സംസ്കാരച്ചടങ്ങുകൾ പൂക്കാട്ടുപടി തേവയ്‌ക്കൽ സെന്റ് മാർട്ടിൻ ഡീ പോറസ് ചർച്ച് സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ നടത്തി. ഇന്നലെ ഉച്ചയ്ക്ക് 12.45നായിരുന്നു സംസ്കാര ചടങ്ങുകൾ. എം.എൽ.എമാർ, രാഷ്ട്രീയ നേതാക്കൾ, സഹപ്രവർത്തകർ, ശിഷ്യർ തുടങ്ങിനിരവധിപ്പേർ സണ്ണി തോമസിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തി. കോട്ടയം ഉഴവൂരിലെ വീട്ടിൽ ബുധനാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.