ശ്രീശാന്തിന് മൂന്ന് വർഷം വിലക്ക്

Saturday 03 May 2025 7:05 AM IST

സഞ്ജുവിന്റെ പിതാവിനെതിരെ കേസ് കൊടുക്കും

കൊ​ച്ചി​:​ ​മു​ൻ​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റ് ​താ​രം​ ​എ​സ്.​ ​ശ്രീ​ശാ​ന്തി​നെ​ ​മൂ​ന്ന് ​വ​ർ​ഷ​ത്തേ​യ്ക്ക് ​വി​ല​ക്കി​ ​കേ​ര​ള​ ​ക്രി​ക്ക​റ്റ് ​അ​സോ​സി​യേ​ഷ​ൻ​ ​(​കെ.​സി.​എ​).​ ​ചാ​മ്പ്യ​ൻ​സ് ​ട്രോ​ഫി​ക്കാ​യു​ള്ള​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ൽ​ ​സ​ഞ്ജു​ ​സാം​സ​നെ​ ​ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​നെ​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​വി​വാ​ദ​ത്തി​ൽ​ ​കെ.​സി.​എ​യ്‌​ക്കെ​തി​രെ​ ​സ​ത്യ​വി​രു​ദ്ധ​വും​ ​അ​വാ​സ്ഥ​വ​വു​മാ​യ​ ​പ്ര​സ്താ​വ​ന​ ​ന​ട​ത്തി​യെ​ന്ന ​ക​ണ്ടെ​ത്ത​ലി​ലാ​ണ് ​ന​ട​പ​ടി​യെ​ന്ന് ​കെ.​സി.​എ​ ​പ​റ​ഞ്ഞു.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​എ​റ​ണാ​കു​ള​ത്ത് ​ചേ​ർ​ന്ന​ ​പ്ര​ത്യേ​ക​ ​ജ​ന​റ​ൽ​ ​ബോ​ഡി​ ​യോ​ഗ​മാ​ണ് ​തീ​രു​മാ​നം​ ​കൈ​ക്കൊ​ണ്ട​ത്. വി​ല​ക്കി​ന്റെ​ ​കാ​ര​ണം​ ​അ​റി​യി​ല്ലെ​ന്നും​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ ​താ​ര​ത്തെ​ ​പി​ന്തു​ണ​യ്ക്കു​ക​ ​മാ​ത്ര​മാ​ണ് ​ചെ​യ്ത​തെ​ന്നും​ ​അ​റി​യി​പ്പ് ​കി​ട്ടി​യ​ശേ​ഷം​ ​തു​ട​ർ​ന​ട​പ​ടി​ക​ളെ​ ​കു​റി​ച്ച് ​ആ​ലോ​ചി​ക്കു​മെ​ന്നും​ ​ശ്രീ​ശാ​ന്ത് ​പ്ര​തി​ക​രി​ച്ചു.​ ​വി​വാ​ദ​പ​രാ​മ​ർ​ശ​ങ്ങ​ളെ​ ​തു​ട​ന്ന് ​ശ്രീ​ശാ​ന്തി​നും​ ​ഫ്രാ​ഞ്ചൈ​സി​ ​ടീ​മു​ക​ളാ​യ​ ​കൊ​ല്ലം​ ​ഏ​രീ​സ്,​ ​ആ​ല​പ്പി​ ​റി​പ്പി​ൾ​സ് ​ടീം​ ​ലീ​ഡ് ​ക​ണ്ടെ​ന്റെ​ർ​ ​സാ​യി​ ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​യും​ ​കാ​ര​ണം​ ​കാ​ണി​ക്ക​ൽ​ ​നോ​ട്ടീ​സ് ​ന​ൽ​കി​യി​രു​ന്നു.​ ​കേ​ര​ള​ ​ക്രി​ക്ക​റ്റ് ​ലീ​ഗ് ​ഫ്രാ​ഞ്ചൈസി ടീ​മാ​യ​ ​കൊ​ല്ലം​ ​ഏ​രീ​സ് ​സ​ഹ​ ​ഉ​ട​മ​യാ​ണ് ​ശ്രീ​ശാ​ന്ത്. തൃ​പ്തി​ക​ര​മാ​യ​ ​മ​റു​പ​ടി​ ​ന​ൽ​കി​യ​തി​നാ​ൽ​ ​ഫ്രാ​ഞ്ചൈ​സി​ക​ൾ​ക്കെ​തി​രെ​ ​ന​ട​പ​ടി​ക​ൾ​ ​തു​ട​രേ​ണ്ട​തി​ല്ലെ​ന്നും​ ​ടീം​ ​മാ​നേ​ജ്‌​മെ​ന്റി​ൽ​ ​അം​ഗ​ങ്ങ​ളെ​ ​ഉ​ൾ​പ്പെ​ത്തു​മ്പോ​ൾ​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്താ​ൻ​ ​നി​ർ​ദേ​ശം​ ​ന​ൽ​കാ​നും​ ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.​ ​അ​ടി​സ്ഥാ​ന​ ​ര​ഹി​ത​മാ​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച​ ​സ​ഞ്ജു​വി​ന്റെ​ ​പി​താ​വ് ​സാം​സ​ൺ​ ​വി​ശ്വ​നാ​ഥ്,​ ​റെ​ജി​ ​ലൂ​ക്കോ​സ്,​ ​സ്വ​കാ​ര്യ​ ​ചാ​ന​ൽ​ ​അ​വ​താ​ര​ക​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​ ​ന​ഷ്ട​പ​രി​ഹാ​ര​ത്തി​നും​ ​കെ.​സി.​എ​ ​ കേസ് കൊടുക്കും.

എനിക്ക് കെ.സി.എ പ്രസിഡന്റൊ സെക്രട്ടറിയോ ആകേണ്ട

കെ.സി.എയുടെ വിലക്ക് വന്നതിന് പിന്നാലെ പുറത്ത് വിട്ട് വീഡിയോയിൽ കേ​ര​ളാ​ ​ക്രി​ക്ക​റ്റ് ​അ​സോ​സി​യേ​ഷ​നെ​തി​രെ​ ​ഒ​ന്നാം​ ​പ​റ​ഞ്ഞി​ട്ടില്ലെന്നും തനിക്ക് കെ.​സി.​എ​ ​പ്ര​സി​ഡ​ന്റോ​ ​സെ​ക്ര​ട്ട​റി​യോ​ ​ആ​കാ​ൻ​ ​താ​ത്പ​ര്യ​മി​ല്ലെ​ന്നും​ പരിഹാസത്തോടെ ​ശ്രീ​ശാ​ന്ത് ​തു​റ​ന്ന​ടി​ച്ചു.

കേരളാ ക്രിക്കറ്റ് അസോസിയേഷൻ എനിക്കെതിരെ മൂന്നു വർഷത്തെ വിലക്ക് ഏർപ്പെടുത്തി എന്നൊക്കെയാണ് പറയുന്നത്. എന്താണ് ഞാൻ ചെയ്ത തെറ്റ് എന്നറിയില്ല. ഗോഡ്‌സ ഓൺ കൺട്രിയുടെ സ്വന്തം സൺ സഞ്ജുവിനെ പിന്തുണച്ചു. അതല്ലാതെ അസോസിയേഷനെതിരെ ഒന്നും പറഞ്ഞിട്ടില്ല. അസോസിയേഷനിൽ ഉള്ളവർ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കിൽ, അതായത് വലിയ ലെവലിൽ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്. ടിനുച്ചേട്ടനെപ്പോലെയുള്ളവർ (ടിനു യോഹന്നാൻ) കുറച്ചുകാലമായി ടീമിനൊപ്പമുണ്ട്. ടിനുച്ചേട്ടനേപ്പോലുള്ളവർ അസോസിയേഷനിൽ വന്നാൽ കുറച്ചുകൂടി നന്നായിരിക്കും എന്നു മാത്രമാണ് പറഞ്ഞത്. അസോസിയേഷനിലുള്ളവർ എന്തുകൊണ്ടാണ് അത് വളച്ചൊടിച്ച് എന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എനിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റോ സെക്രട്ടറിയോ ഒന്നും ആകാൻ ഒരു ആഗ്രഹവുമില്ല. അതോ വോട്ടിന്റെ പേരിലുള്ള പേടിയാണോ എന്നും അറിയില്ല. എന്താണെന്ന് എനിക്ക് അറിയില്ല. എന്തായാലും നന്ദിയുണ്ട്. നമ്മൾ എപ്പോഴും സഞ്ജുവിനെയും മലയാളികളായ ക്രിക്കറ്റർമാർ ലോകത്തിന്റെ ഏതു കോണിലുണ്ടെങ്കിലും പിന്തുണച്ചിരിക്കും. കേരളമെന്നു കേട്ടാൽ തിളയ്ക്കും ചോര ഞരമ്പുകളിൽ. ലവ് യു. ജയ് ഹിന്ദ്. – ശ്രീശാന്ത് പറഞ്ഞു.