ഗംഭീരം ഗുജറാത്ത്

Saturday 03 May 2025 7:07 AM IST

അ​ഹ​മ്മ​ദാ​ബാ​ദ്:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​സ​ൺ​റൈ​സേ​ഴ്‌​സ് ​ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ​ ​38 റൺസിന്റെ ജയം നേടി ഗുജറാത്ത് ടൈറ്റൻസ് പ്ലേഓഫിലേക്ക് വളരെയടുത്തു. സ്വന്തം തട്ടകത്തിൽ

ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഗു​ജ​റാ​ത്ത് ​ടൈ​റ്റ​ൻ​സ് 20​ ​ഓ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 224​ ​ റൺസ് എ​ന്ന​ ​വ​മ്പ​ൻ​ ​ടോ​ട്ട​ൽ​ ​നേ​ടി. മറുപടിക്കിറങ്ങിയ സൺറൈസേഴ്‌സ് ഹൈദാരാബാദിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 186 റൺസേ നേടാനായുള്ളൂ. ഒരുഘട്ടത്തിൽ വിജയപ്രതീക്ഷയുയർത്തിയെങ്കിലും പിന്നീട് ഗുജറാത്ത് ബൗളർമാർ പിടിമുറുക്കി. 4 ഓവറിൽ 19 റൺസ് മാത്രം നൽകി 2വിക്കറ്റ് വീഴ്‌ത്തിയ പ്രസിദ്ധ് കൃഷ്‌ണയാണ് കൂടുതൽ മികച്ച് നിന്നത്. പർ‌പ്പിൾക്യാപ്പും അദ്ദേഹത്തിന് നേടാനായി. സിറാജും 2 വിക്കറ്റ് നേടി. 41 പന്തിൽ 74 റൺസ് നേടിയ അഭിഷേക് ശർമ്മയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. ഹെൻറിച്ച് ക്ലാസ്സൻ (23),നിതീഷ് കുമാർ റെഡ്ഡി(പുറത്താകാതെ 21), ട്രാവിസ് ഹെഡ് (20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

​ ​ക്യാ​പ്ട​ൻ​ ​ശു​ഭ്‌​മാ​ൻ​ ​ഗിൽ​ ​(​ 38​ ​പ​ന്തി​ൽ​ 76​),​ ​ജോ​സ് ​ബ​ട്ട്‌​ല​ർ​ ​(37​ ​പ​ന്തി​ൽ​ 64​)​ ​എ​ന്നി​വ​‌​ർ​ ​അ​‌​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​ ​ഗു​ജ​റാ​ത്ത് ​ഇ​ന്നിം​ഗ്‌​സി​ലെ​ ​മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യി.​ 23​ ​പ​ന്തി​ൽ​ 48​ ​റ​ൺ​സ് ​നേ​ടി​യ​ ​ഓ​പ്പ​ണ​ർ​ ​സാ​യി​ ​സു​ദ​ർ​ശ​നും​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചു.​ ​വാ​ഷിം​ഗ്‌​ട​ൺ​ ​സു​ന്ദ​ർ​ ​(21​)​ ​ഭേ​ദ​പ്പെ​ട്ട​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.​ ​വീ​ണു​കി​ട്ടി​യ​ ​ഒ​രാ​ഴ്‌​ച​ത്തെ​ ​അ​വ​ധി​ ​മാ​ലി​ദ്വീ​പി​ൽ​ ​പോ​യി​ ​ആ​ഘോ​ഷി​ച്ച​ ​ശേ​ഷം​ ​തി​രി​ച്ചെ​ത്തി​യ​ ​സ​ൺ​ ​റൈ​സേ​ഴ്‌​സ് ​ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ​ ​മി​ക​ച്ച​ ​ബാ​റ്റിം​ഗാ​ണ് ​ഗു​ജ​റാ​ത്ത് ​പു​റ​ത്തെ​ടു​ത്ത​ത്. മു​ഹ​മ്മ​ദ് ​ഷ​മി​ ​എ​റി​ഞ്ഞ​ ​മൂ​ന്നാം​ ​ഓ​വ​റി​ൽ​ ​അ​‌​ഞ്ച് ​ഫോ​റു​ക​ൾ​ ​നേ​ടി​ ​സു​ദ​ർ​ശ​ൻ​ ​ന​യം​ ​വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ഹൈദരാബാദ് ക്യാപ്ടൻ ​ക​മ്മി​ൻ​സി​ന്റെ​ ​ആ​ദ്യ​ ​ര​ണ്ട് ​പ​ന്തു​ക​ളും​ ​ഗി​ൽ​ ​ബൗ​ണ്ട​റി​ ​ക​ട​ത്തി.​ 4​ ​ഓ​വ​റി​ൽ​ ​ഗു​ജ​റാ​ത്ത് 50​ ​ക​ട​ന്നു.​ ​പ​വ​ർ​പ്ലേ​യി​ൽ​ ​ഗു​ജ​റാ​ത്ത് ​നേ​ടി​യ​ത് ​വി​ക്ക​റ്റ് ​ന​ഷ്ട​മി​ല്ലാ​തെ​ 82​ ​റ​ൺ​സാ​ണ്.​ ​സ​ൺ​റൈ​സേ​ഴ്‌​സ് ​ബൗ​ള​ർ​മാ​ർ​ ​വ​ഴ​ങ്ങി​യ​ത് 13​ ​ഫോ​റും​ 2​ ​സി​ക്സും.​ ​പ​വ​ർ​പ്ലേ​യ്ക്ക് ​ശേ​ഷം​ ​തൊ​ട്ട​ടു​ത്ത​ ​ഓ​വ​റി​ൽ​ ​സ്പി​ന്ന​ർ​ ​സീ​ഷ​ൻ​ ​അ​ൻ​സാ​രി​യെ​ക്കൊ​ണ്ടു​വ​ന്ന് ​ക​മ്മി​ൻ​സ് ​കൂ​ട്ട് ​കെ​ട്ട് ​പൊ​ളി​ച്ചു.​ ​സാ​യി​‌​യെ​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ക്ലാ​സ്സ​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ചാ​ണ് ​സീ​ഷ​ൻ​ ​ഹൈ​ദ​രാ​ബാ​ദി​ന് ​ബ്രേ​ക്ക് ​ത്രൂ​ന​ൽ​കി​യ​ത്.​ 41​ ​പ​ന്തി​ൽ​ 87​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടാ​ണ് ​ഗി​ല്ലും​ ​സു​ദ​ർ​ശ​നും​ ​ഉ​ണ്ടാ​ക്കി​യ​ത്.​ ​തു​ട​ർ​ന്നെ​ത്തി​യ​ ​ബ​ട്ട്‌​ല​റും​ ​ഗി​ല്ലി​നൊ​പ്പം​ ​പി​ടി​ച്ചു​ ​നിന്ന​തോ​ടെ​ ​ഗു​ജ​റാ​ത്ത് ​സ്കോ​റിം​ഗ് ​അ​നാ​യാ​സ​മാ​യി​ ​തു​ട​ർ​ന്നു.​ ​ബ​ട്ട്‌​ല​ർ​ ​ഗി​ല്ലി​നൊ​പ്പം​ 37​ ​പ​ന്തി​ൽ​ 62​ ​റ​ൺ​സി​ന്റെ​യും​ ​തു​ട​ർ​ന്ന് ​സു​ന്ദ​റി​നൊ​പ്പം​ 34​ ​പ​ന്തി​ൽ​ 57​ ​റ​ൺ​സി​ന്റെ​യും​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ ​അ​വ​സാ​ന​ ​ഓ​വ​റി​ൽ​ ​സു​ന്ദ​റി​നേ​യും,​ ​രാ​ഹു​ൽ​ ​തെ​വാ​ത്തി​യ​യേ​യും​ ​(6),​ ​റാ​ഷ​ദ് ​ഖാ​നേ​യും​ ​(0​)​ ​ജ​യ​ദേ​വ് ​ഉ​ന​ദ്‌​ക​ട് ​പു​റ​ത്താ​ക്കി.

ട്വന്റി-20യിൽ ഏറ്റവും വേഗം 2000 റൺസ് തികയക്കുന്ന രണ്ടാമത്തെ താരമായി സായി സുദർശൻ. 54 ഇന്നിംഗ്‌സുകളിൽ നിന്നാണ് സായി 2000 കടന്നത്. ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ.

4000- ഐ.പി.എല്ലിൽ ഏറ്റവും വേഗം 4000 റൺസ് തികയ്‌ക്കുന്ന മൂന്നാമത്തെ താരമായി ജോസ് ബട്ട്‌ലർ.

അഹാസ് അതിമനോഹരം

കോട്ടയം:ഗ്രാൻഡ് മാസ്റ്റർ ചെസ് ടൂർണമെന്റിന്റെ നാലാം റൗണ്ടിൽ ജോർജിയൻ ഗ്രാൻഡ് മാസ്റ്റർ സനികിഡ് സെ ടൊർനികോയെ സമനിലയിൽ തളച്ച് എട്ടാം ക്ലാസുകാരൻ തൃശൂർ സ്വദേശി അഹാസ്. ഇ.യു. നാല് കളിയിൽ നിന്ന് അഹാസിന് മൂന്നര പോയിന്റുണ്ട്.

മൂന്നാം റൗണ്ടിൽ ആലപ്പുഴയുടെ യുവതാരം സഫൽ ഫാസിൽ തമിഴ്നാട് ഗ്രാൻഡ് മാസ്റ്റർ ആർ.ആർ. ലക്ഷ്മണിനെ അട്ടിമറിച്ചു. സഫലിന് മൂന്ന് പോയിന്റുണ്ട്. നാലു റൗണ്ട് പിന്നിട്ടപ്പോൾ ടോപ് സീഡ് അർമേനിയയുടെ ഗ്രിഗോറിയൻ കരൻ, ജോർജിയയുടെ ലെവാൻ പൻറ്റ്‌സുല,ഇന്തോനേഷ്യയുടെ വനിതാ ഗ്രാൻഡ്‌ മാസ്റ്റർ എസ്.ഡി തെരേസ, ഇന്ത്യയുടെ വി.എ രാജേഷ് എന്നിവർ നാല് പോയിന്റോടെ മുന്നിട്ട് നിൽക്കുന്നു.

ത്രില്ലിംഗ് ഡ്രോ

ബാഴ്‌സലോണ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന ഒന്നാം പാദ സെമിയിൽ 21മിനിട്ടിിടെ രണ്ട് ഗോളിന്റെ ലീഡ് നേടിയ ഇന്റർമിലാനെ ഒടുവിൽ 3-3ന് സമനിലയിൽ തളച്ച് ബാഴ്‌സലോണ. ഡെൻസൽ ഡംഫ്രിസ് മിലാനായി രണ്ട് ഗോളുകൾ നേടി. മാർകസ് ടുറാം ഒന്നാം മിനിട്ടിലും ഡംഫ്രിസ് 21-ാം മിനിട്ടിലും നേടിയ ഗോളിലാണ് ഇന്റർ തുടക്കത്തിലേ ലീഡെടുത്തത്. എന്നാൽ ബാഴ്‌സയ്ക്കാിയി യുവ വി‌സ്മയം ലമീൻ യമാൻ 24-ാം മിനിട്ടിലും ഫെറാൻ ടോറസ് 38-ാം മിനിട്ടിലും ഗോൾ നേടി. 63-ാം മിനിട്ടിൽ ഡംഫ്രിസിലൂടെ വീണ്ടും ഇന്റർ മുന്നിലെത്തി. എന്നാൽ 65-ാം മിനിട്ടിൽ ഇന്റർ ഗോളി യാൻ സോമ്മറിനറെ പിഴവിൽ പിറന്ന സെൽഫ് ഗോളിലൂടെ ബാഴ്‌സ സമനില പിടിക്കുകയായിരുന്നു. ബാഴ്സയ്ക്കായി 100-ാം മത്സരിച്ച യമാൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്. യമാലിന്റെ രണ്ട് ഷോട്ടുകളാണ് ക്രോസ് ബാറിൽ തട്ടിത്തെറിച്ചത്.