ഗുരു നിത്യ സ്മൃതി ഇന്ന്

Saturday 03 May 2025 3:26 PM IST

പെരുമ്പാവൂർ: ഗുരു നിത്യ ചൈതന്യ യതിയുടെ സമാധി ദിനാചരണത്തിന്റെ ഭാഗമായി തോട്ടുവ മംഗളഭാരതി ആശ്രമത്തിൽ ഇന്ന് നിത്യ സ്മൃതി സംഘടിപ്പിക്കുന്നു. രാവിലെ 9.30 ന് ഹോമം, ഉപനിഷദ് പാരായണം എന്നിവയ്ക്ക് ശേഷം ഗുരുകുലം സ്റ്റഡി നർക്കിൾ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ എം. എസ്. സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ശ്രീനാരായണ ഗുരുകുലം ട്രസ്റ്റ് മുൻ സെക്രട്ടറി പ്രൊഫ. ഡോ. ആർ. അനിലൻ ഉദ്ഘാടനം ചെയ്യും. സ്വാമിനി ജ്യോതിർമയി ഭാരതി, സ്വാമിനി ത്യാഗീശ്വരി ഭാരതി, സ്വാമി ശിവദാസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വ സുകുമാർ അരീക്കുഴ, അഡ്വ. വി.എഫ്. അരുണകുമാരി, കെ.പി. ലീലാമണി, ദർശൻ പി.ബി. എന്നിവർ സംസാരിക്കും