ഹൈബ്രിഡ് ഓട്ടോറിക്ഷ

Saturday 03 May 2025 3:29 PM IST

കോതമംഗലം:നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ പെട്രോളും വൈദ്യുതിയും ഇന്ധനമാക്കാവുന്ന ഹൈബ്രിഡ് ഓട്ടോറിക്ഷ നിർമ്മിച്ചു. ഒരേസമയം വൈദ്യുതിയിലും പെട്രോളിലും പ്രവർത്തിക്കുമെന്നതാണ് പ്രത്യേകത. ബാറ്ററിയുടെ ചാർജ് തീർന്നാൽ പെട്രോളിൽ മാത്രമായും ഓടും. വൈദ്യുതിയിൽ ആണെങ്കിൽ 90 കിലോമീറ്റർവരെയാണ് മൈലേജ്. 40 കിലോമീറ്ററാണ് പരമാവധി വേഗത. അവസാനവർഷ ഇലക്ട്രി്ക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ,കോഴ്‌സിന്റെ ഭാഗമായാണ് ഹൈബ്രിഡ് ഓട്ടോറിക്ഷ നിർമ്മിച്ചത്. അതുൽ പി.മാണിക്കം,നിബിൻ ബിനോയി,ജോയൽ ജോസ്,ഗൗതം മോഹൻ,അനന്തു അജികുമാർ,അലൻ ബെന്നി,മുഹമ്മദ് ബിലാൽ,മുഹമ്മദ് ഷാൽബിൻ,എന്നിവരാണ് ഇതിനായി പ്രവർത്തിച്ചത്. ഡോ.അരുൺ എൽദോ ഏലിയാസിന്റെ മേൽനോട്ടവും ഉണ്ടായിരുന്നു.ഹൈബ്രിഡ് ഓട്ടോറിക്ഷയുടെ ഫ്‌ളാഗ് ഓഫ് ഡോ.കെ.ശിവപ്രസാദ് നിർവഹിച്ചു.