ബസവജയന്തി ആഘോഷം
Saturday 03 May 2025 3:42 PM IST
ചോറ്റാനിക്കര: ഓൾ ഇന്ത്യ വീരശൈവ മഹാസഭ ചോറ്റാനിക്കര ശാഖ 893-ാമത് ബസവജയന്തി ആഘോഷം ചോറ്റാനിക്കര അമ്പലം ഊരായ്മകാരൻ പള്ളിപ്പുറത്തു മന നാരായണൻ നമ്പൂതിരി നിലവിളക്ക് കൊളുത്തി നിർവഹിച്ചു. പ്രസിഡന്റ് സഞ്ജു ശ്രീധർ, സെക്രട്ടറി പ്രദീപ് എം എ., ട്രഷറർ സുനിൽ കുമാർ വി.ആർ., മുൻ ജില്ലാ സെക്രട്ടറി പ്രശാന്ത് വിസ്മയ, വൈസ് പ്രസിഡന്റ് രാമൻ എം. എസ്., കമ്മിറ്റി മെമ്പർമാർ അശോകൻ, ദീപക്, ബിന്ദു ഗോപാലൻ, രാജേഷ് യൂത്ത് വിംഗ് സെക്രട്ടറി രാജേഷ് യൂത്ത് വിംഗ് പ്രസിഡന്റ് മനോജ് എന്നിവർ പങ്കെടുത്തു.