വാക്ക് ഇൻ ഇന്റർവ്യൂ

Saturday 03 May 2025 5:49 PM IST

കൊച്ചി: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന 'അടിയന്തര രാത്രികാല വെറ്ററിനറി സേവനം പദ്ധതിയിലേക്കും മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്കും (എം.വി.യു) ജോലി ചെയ്യുവാൻ താത്പര്യമുള്ള വെറ്ററിനറി ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു

എം.വി.യു : വഴക്കുളം ബ്ലോക്ക്, ഇടപ്പള്ളി ബ്ലോക്ക്‌, നോർത്ത് പറവൂർ എന്നിവിടങ്ങളിൽ മൂന്ന് ഒഴിവുകൾ (ജോലി സമയം വൈകിട്ട് 6മുതൽ പുലർച്ചെ 5വരെ), രാത്രി കാല വെറ്ററിനറി സേവനം: പാമ്പക്കുട, വൈപ്പിൻ, അങ്കമാലി എന്നിവിടങ്ങളിലായി ഒഴിവുകൾ-3 (ജോലി സമയം വൈകിട്ട് 6 മുതൽ രാവിലെ 6വരെ). താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 5ന് (നാളെ) രാവിലെ 11.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.