മലയാറ്റുർ കുരിശുമുടി എട്ടാമിടം തിരുന്നാൾ

Saturday 03 May 2025 5:54 PM IST

കാലടി: മലയാറ്റൂർ അന്തർ ദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ - കുരിശുമുടി എട്ടാമിടം തിരുനാൾ ഇന്ന് സമാപിക്കും.പുലർച്ചെ 12 മണിക്ക് 5.30, 6.30 വി.കുർബാന,7.30 ന് പാട്ടുകുർബാന, നെവേന,ലദീഞ്ഞ് എന്നീ വിശുദ്ധ ചടങ്ങുകൾ ഫാ.ജെയിംസ് തൊട്ടിയിൽ നിർവഹിക്കും. 9 ന് തിരുനാൾ പാട്ടുകുർബാന, പ്രദക്ഷിണം എന്നീ ചടങ്ങുകൾക്ക് മലയാറ്റൂർ ഇടവക അസി.വികാരി നിഖിൽ മുളവരിക്കൽ നേതൃത്വം നൽകും. വൈകിട്ട് മൂന്നിന് കുരിശുമുടിയിൽ നിന്ന് പൊൻപണം ഇറയ്ക്കൽ നടത്തുമെന്ന് വികാരി ഫാ. ജോസ് ഒഴലക്കാട്ട്, കൈക്കാരന്മാരായ ജോയ് മുട്ടംതൊട്ടി, തോമസ് കരോട്ടപ്പുറം,അഗസ്റ്റിൻ വല്ലൂരാൻ ,വൈസ് ചെയർമാൻ ലൂയിസ് പയ്യപ്പിള്ളി എന്നിവർ പറഞ്ഞു. 10 വരെ മലകയറ്റം അനുവദിക്കും.