ആർ.എസ്. പ്രഭുവിന് കലാ കേരളത്തിന്റെ ആദരം
കൊച്ചി: നിർമ്മാതാവ്, സംവിധായകൻ, നടൻ എന്നീ നിലകളിൽ മലയാള സിനിമയ്‌ക്കു വിലപ്പെട്ട സംഭാവനകൾ നൽകിയ വടക്കൻ പറവൂർ സ്വദേശി ആർ.എസ്. പ്രഭുവിന്റെ 96-ാം ജന്മദിനാഘോഷം ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ തിങ്കളാഴ്ച അഞ്ചിന് നടക്കും. ചലച്ചിത്രതാരങ്ങളായ ജനാർദ്ദനൻ, മല്ലിക സുകുമാരൻ, ജസ്റ്റിസ് സുകുമാരൻ തുടങ്ങിയവർ പങ്കെടുക്കും. നാലിന് ലഹരിക്കെതിരെ കൊങ്കണി സംഗീത നൃത്താവിഷ്‌കാരമുണ്ടാകും. കൊങ്കണി സാഹിത്യ അക്കാഡമിയും എക്‌മേളിയും ചേർന്നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 6.30 ന് കൊങ്കണി സിനിമ. 1951 മേയ് 11ന് ഇറങ്ങിയ രക്തബന്ധം എന്ന സിനിമയിൽ ചെറിയ വേഷം ചെയ്താണ് തുടക്കം. മൂടുപടം, അസുരവിത്ത് എന്നീ ചിത്രങ്ങളിലും മുഖംകാണിച്ചു. 1966ൽ രാജമല്ലി എന്ന സിനിമയുടെ നിർമ്മാണവും സംവിധാനവും നിർവഹിച്ചു. ചിത്രാലയ നിർമ്മിച്ച 'ത്രിവേണി"യുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായി. ശാരദയാണ് ഭാര്യ. മക്കൾ: രാജഗോപാൽ, രമേഷ് (യു.എസ്). പിന്നീട് ശ്രീരാജേഷ് ഫിലിംസ് എന്ന ചലച്ചിത്ര നിർമ്മാണസ്ഥാപനം തുടങ്ങി.
ആദ്യ ചിത്രം ആഭിജാത്യം
1. ആദ്യചിത്രമായ ആഭിജാത്യം റെക്കാഡ് വിജയമായി. 2014ൽ ദാദാ ഫാൽക്കെ അക്കാഡമി പുരസ്‌കാരം നേടി. ബോംബെ ഫിലിംഫെയർ , മദ്രാസ് ഫിലിം ഫാൻസ് അസോസിയേഷൻ, കോട്ടയം സിനിമാമാസിക അവാർഡുകളും നേടി. 2. തുടർന്ന് തീർത്ഥയാത്ര, തെക്കൻകാറ്റ്, ആരണ്യകാണ്ഡം, അഭിമാനം, അമൃതവാഹിനി, അപരാജിത, അനുഭൂതികളുടെ നിമിഷം, അഗ്‌നിവ്യൂഹം, അധികാരം, അരങ്ങും അണിയറയും, അവതാരം, ആയുധം എന്നീ ചിത്രങ്ങൾ നിർമ്മിച്ചു.
3. സുഹൃത്തുക്കളുമായി ചേർന്നെടുത്ത ഭീഷ്മാചാര്യയാണ് അവസാന ചിത്രം.