മെഡി. ക്യാമ്പ് സംഘടിപ്പിച്ചു
Sunday 04 May 2025 12:02 AM IST
കൊയിലാണ്ടി: സി.പി.ഐ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് ചാത്തോത്ത് ശ്രീധരൻ നായർ ദിനത്തിൽ കൊയിലാണ്ടി ഹാർബർ കാന്റീൻ പരിസരത്ത് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ ചിന്നൻ അദ്ധ്യക്ഷത വഹിച്ചു. ടി.ജി രാജേന്ദ്രൻ, ഇ.കെ അജിത്ത്, സുനിൽ മോഹൻ, രമേശ് ചന്ദ്ര, ഇ.കെ ബൈജു, സി.പി ശ്രീനിവാസൻ, എൻ.വി ശെൽവരാജ് എന്നിവർ പ്രസംഗിച്ചു. ജനറൽ മെഡിസിൻ, ഓർത്തോ , നേത്രരോഗ, ചർമ്മ രോഗ വിഭാഗങ്ങളിൽ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു. മൊബൈൽ ദന്തൽ ക്ലിനിക്ക് സേവനം ലഭ്യമായിരുന്നു. മരുന്ന് വിതരണവും നടന്നു.