വൊളണ്ടിയർ പരിശീലനം
Sunday 04 May 2025 12:33 AM IST
രാമനാട്ടുകര: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണന മേളയും ദേശീയ സരസ് മേളയും പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി തെരഞ്ഞടുത്ത വൊളണ്ടിയർമാർക്ക് പരിശീലനം നൽകി. ജില്ലയിലെ 27 കോളേജുകളിൽ നിന്നായി 90 എൻ.എസ്എസ് വൊളണ്ടിയർമാർക്കാണ് ജില്ലാ പഞ്ചായത്ത് ഹാളിൽ പരിശീലനം നൽകിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു .ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.ടി രാകേഷ്, എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ ഫസീൽ അഹമ്മദ്, സി.കെ സരിത്ത്, ജ്യോതിഷ് ഒ, കെ.പി രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.