ബോചെ അവാർഡ് സമർപ്പണം

Sunday 04 May 2025 12:40 AM IST
സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ് യു.കെ. കുമാരൻ കെ. ദേവിക്ക് സമ്മാനിക്കുന്നു

കോഴിക്കോട്: സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ് സമർപ്പണവും ആശാവർക്കർമാരെ ആദരിക്കലും എഴുത്തുകാരൻ യു.കെ.കുമാരൻ ഉദ്ഘാടനം ചെയ്തു. സമരം ചെയ്യുന്ന ആശാവർക്കർമാരോട് സർക്കാർ കാരുണ്യമില്ലാത്ത നിലപാട് സ്വീകരിക്കരുതെന്ന് യു.കെ. കുമാരൻ പറഞ്ഞു. 25000 രൂപയും പ്രശസ്തിപത്രവും മൊമന്റോയുമടങ്ങിയ അവാർഡ് കണ്ണൂർ ചട്ടുകപ്പാറ സ്വദേശി കെ. ദേവി ഏറ്റുവാങ്ങി. ലഹരിക്കെതിരെ പ്രവർത്തനം നടത്തിയ സദയം ജന. സെക്രട്ടറി എം.കെ. ഉദയകുമാറിനെ ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.എം ബൈജു, എം. പ്രകാശ്, സർവദമനൻ കുന്ദമംഗലം, എം.കെ ഉദയകുമാർ, സുനിൽ മുതുവന, പി. എൻ. ശശിധരൻ , കെ.പി.എം ഭരതൻ, ജിഷ പുളിയത്താലിൽ, പ്രകാശൻ കരിമല, പി.ശിവപ്രസാദ്, ഷേബി ബാലുശ്ശേരി, അവാർഡ് ജേതാവ് കെ. ദേവി എന്നിവർ പ്രസംഗിച്ചു.