ലഹരി വിരുദ്ധ റാലി ഇന്ന്
Sunday 04 May 2025 12:43 AM IST
ഏകരൂൽ: 'ജീവിതമാണ് ലഹരി ലഹരിയല്ല ജീവിതം' എന്ന സന്ദേശമുയർത്തി ഇയ്യാട് ലഹരി വിരുദ്ധ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശറാലിയും ബോധവത്ക്കരണ പൊതുയോഗവും ഇന്ന് വൈകിട്ട് നാലിന് നടക്കും. മുരിക്കണക്കുന്ന് മുതൽ ഇയ്യാട് അങ്ങാടിവരെ ലഹരി വിരുദ്ധ ബഹുജന സന്ദേശറാലി നടക്കും. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ പൊലീസ്, എക്‌സൈസ് മേധാവികൾ, മത -രാഷ്ട്രീയ-സാംസ്‌കാരിക -സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുക്കും. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്യും. ഡോ. ശ്രീ ശ്രീ പ്രണവാനന്ദ സ്വാമികൾ (ശ്രീ ശരണ ബസവേശ്വരമഠ പീഠാധിപതി) മുഖ്യപ്രഭാഷണം നടത്തും. മുഹമ്മദ് പുതുശ്ശേരി (സബ് ഇസ്‌പെക്ടർ ബാലുശ്ശേരി )ബോധവത്ക്കരണ ക്ലാസ് നയിക്കും.