യു.ടി.ഐ മൾട്ടി ക്യാപ് ഫണ്ട് വിപണിയിൽ
കൊച്ചി: ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗങ്ങളിലായി നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡഡ് ഇക്വിറ്റി പദ്ധതിയായ യു.ടി.ഐ മൾട്ടി ക്യാപ് ഫണ്ട് വിപണിയിൽ അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫർ മെയ് 13 വരെ നടക്കും. കുറഞ്ഞത് 1,000 രൂപയും തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. നിഫ്റ്റി 500 മൾട്ടിക്യാപ് 50:25:25 ടി.ആർ.ഐയാണ് പദ്ധതിയുടെ അടിസ്ഥാന സൂചിക. ഫണ്ടിന്റെ ആസ്തികളുടെ കുറഞ്ഞത് 25 ശതമാനം വീതമെങ്കിലും ഓരോ വിപണി ഘട്ടങ്ങളിലും നിക്ഷേപിക്കുന്നത് വൈവിദ്ധ്യവൽക്കരണം നൽകും. സുസ്ഥിരമായ ബിസിനസുകൾ, ശക്തമായ അടിസ്ഥാനമുള്ള കമ്പനികൾ എന്നിവയിൽ ആകർഷകമായ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാവും നിക്ഷേപം. മികച്ച നിക്ഷേപ പദ്ധതികൾ ലഭ്യമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് യു.ടി.ഐ മൾട്ടി ക്യാപ് ഫണ്ടെന്ന് യു.ടി.ഐ എ.എം.സി ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ വെട്രി സുബ്രഹ്മണ്യം പറഞ്ഞു.