ഭാരത് ബിൽ പേയും എയർടെൽ പെയ്മെന്റ്‌സ് ബാങ്കുമായി സഹകരിക്കുന്നു
കൊച്ചി: നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ) പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എൻ.പി.സി.ഐ ഭാരത് ബിൽപേയും എയർടെൽ പേയ്മെന്റ് ബാങ്കുമായി സഹകരിച്ച് നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (എൻ.സി.എം.സി) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബാങ്കിന്റെ റൂപേ ഒൺ ദി ഗോ കാർഡുകൾ റീചാർജ് ചെയ്യാൻ സൗകര്യമൊരുക്കുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് ഏത് ഭാരത് കണക്റ്റ് സൗകര്യമുള്ള ആപ്പുകൾ ഉപയോഗിച്ചും അവരുടെ എയർടെൽ റൂപേ ഓൺ ദി ഗോ കാർഡുകൾ എളുപ്പത്തിൽ ടോപ്പ് അപ്പ് ചെയ്യാനാകും. ഇന്ത്യയിലെ വിവിധ പട്ടണങ്ങളിൽ യാത്ര ചെയ്യുന്ന പൊതുജനങ്ങൾക്ക് മെട്രോകളിലും ബസുകളിലും ഒരൊറ്റ കാർഡ് ഉപയോഗിച്ച് ലളിതമായി ബുദ്ധിമുട്ടില്ലാതെ സമ്പർക്ക രഹിത ഇടപാടുകൾ നടത്താൻ ഇതു വഴിയൊരുക്കും. ദിവസവും യാത്ര ചെയ്യുന്നവർക്ക് നീണ്ട ക്യുകളിൽ വെയിറ്റ് ചെയ്യുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. ക്യാഷ്‌ലെസ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. എയർടെൽ പെയ്മെന്റ് ബാങ്ക് ഓൺ ദി ഗോ കാർഡുകൾക്ക് ഭാരത് കണക്ട് സംവിധാനങ്ങളിലൂടെ 2000 രൂപ വരെ ടോപ് അപ്പ് ചെയ്യാനാകും. പ്രമുഖ മെട്രോ റൂട്ടുകളിലും സ്റ്റേറ്റ് ബസ് ഓപ്പറേറ്റർമാർക്കിടയിലും ഈ കാർഡ് ഉപയോഗിക്കാനും.