നവീന സംവിധാനങ്ങളൊരുക്കി ലുലു ഫൺട്യൂറ ആപ്പ്
ഗെയിം കാർഡ് വീട്ടിലിരുന്നും റീച്ചാർജ് ചെയ്യാം
കോട്ടയം : ലുലു മാളുകളിലെ കുട്ടികളുടെ വിനോദ കേന്ദ്രമായ ഫൺട്യൂറയിലെ സംവിധാനങ്ങൾ ഉപയോഗിക്കാനായി പുതിയ ഡിജിറ്റൽ ആപ്പ് പുറത്തിറക്കി. കോട്ടയം ലുലു മാളിൽ നടന്ന ചടങ്ങിൽ ഫുട്ബാൾ കമന്റേറ്ററായ ഷൈജു ദാമോദരൻ, സിനിമാ താരങ്ങളായ ഗിന്നസ് പക്രു , ടിനി ടോം എന്നിവർ ചേർന്ന് ആപ്പ് പുറത്തിറക്കി. ഗെയിം കാർഡുകൾ റീച്ചാർജ് നടത്താനും കുട്ടികൾക്ക് ഫൺട്യൂറ കേന്ദ്രങ്ങളിലെ മത്സരങ്ങളിൽ രജിസ്റ്റർ ചെയ്യാനും ഗെയിമുകളുടെ പ്രത്യേകതകൾ അറിയാനും ഇതിലൂടെ കഴിയും. ലുലു ഫൺട്യൂറയിൽ വേനൽ അവധി ഓഫറുകൾ നടക്കുകയാണ്. ആപ്പ് വഴി പ്രീബുക്കിംഗ് സാധിക്കും.
വിനോദ പരിപാടികൾ, റൈഡുകളിലേക്കുള്ള ബുക്കിംഗ് , റീചാർജിംഗ് എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യാൻ ആപ്പിലൂടെ സാധിക്കുമെന്ന് ഫൺട്യൂറ ജനറൽ മാനേജർ അംബികാപതി പറഞ്ഞു.
ലുലു ഫൺട്യൂറ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലൂടെയും ഡൗൺലോഡ് ചെയ്യാം. ലുലു റീജിയണൽ മാനേജർ സാദിഖ് ഖാസിം, ഐ.ടി മേധാവി അനിൽമേനോൻ, ഫൺട്യൂറ ജനറൽ മാനേജർ അംബികാപതി, മുഹമ്മദ് യൂനസ്, നികിൻ ജോസഫ് എന്നിവർ പങ്കെടുത്തു.