വൈറ്റ് കെയിനുകൾ വിതരണം ചെയ്തു
Sunday 04 May 2025 1:36 AM IST
പാലക്കാട്: കാഴ്ച പരിമിതിയുള്ളവർക്ക് സ്വന്തമായി നടക്കുന്നതിനും യാത്ര ചെയ്യുന്നതിനും സഹായിക്കുന്ന വെള്ള വടികൾ (വൈറ്റ് കെയിൻ) പാലക്കാട് സർവ്വീസ് സഹകരണ ബാങ്ക് വിതരണം ചെയ്തു. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ജില്ലാ ഒഫീസിൽ ബാങ്ക് പ്രസിഡന്റ് സി.ബാലൻ വൈറ്റ് കെയിനുകൾ വിതരണം ചെയ്തു. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് പ്രസിഡന്റ് വി.എൻ.ചന്ദ്രമോഹനൻ, സെക്രട്ടറി എം.കെ.ഷെരീഫ്, ബാങ്ക് സെക്രട്ടറി എ.വി.കൃഷ്ണകുമാർ, അസി.സെക്രട്ടറി ടി.സി.ഷാംജോ, കെ.ഷൈജു, ടി.സന്തോഷ് എന്നിവർ പങ്കെടുത്തു.