കുളം നിർമ്മാണോദ്ഘാടനം

Sunday 04 May 2025 1:37 AM IST
കണ്ടംകുളത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കമ്മുക്കുട്ടി എടുത്തോൾ നിർവഹിക്കുന്നു.

പട്ടാമ്പി: പരുതൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കണ്ടംകുളത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കമ്മുക്കുട്ടി എടുത്തോൾ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്2024-25 വാർഷിക പദ്ധതിയിൽ 30 ലക്ഷം രൂപ അനുവദിച്ചാണ് കുളം നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ എ.കെ.എം.അലി, രജനി ചന്ദ്രൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കുഞ്ഞുമുഹമ്മദ്, അത്താണിക്കൽ സലിം, റിഷാദ് മാസ്റ്റർ അലി മൗലവി നിസാർ, സലീം മുടപ്പക്കാട് ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ഹസൻ സ്വാഗതവും അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.