പാലക്കാട് ഗേറ്റും മതിലും തകർന്നുവീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം
Saturday 03 May 2025 10:33 PM IST
പാലക്കാട്: പാലക്കാട് എലപ്പുളളിയിൽ ഗേറ്റും മതിലും തകർന്നുവീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. എലപ്പുളളി നെയ്തല സ്വദേശി കൃഷ്ണകുമാറിന്റെ മകൻ അഭിനിത്താണ് മരിച്ചത്. നെയ്തലയിൽ കൃഷിക്കളത്തിനോട് ചേർന്ന പഴയ ഗേറ്റും മതിലുമാണ് വീണത്. കുട്ടി ഗേറ്റിൽ തൂങ്ങി കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിന് പിന്നാലെ കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.