വാക്സിനെടുത്തിട്ടും ആവർത്തിച്ച് പേവിഷ ബാധ, 3 ഡോസെടുത്ത 7 വയസുകാരി വെന്റിലേറ്ററിൽ

Sunday 04 May 2025 4:39 AM IST

 മരുന്നിന്റെ നിലവാരം,​സംഭരണരീതി സംശയത്തിൽ

തി​രു​വ​ന​ന്ത​പു​രം​/​ ​കൊ​ല്ലം​:​ ​ആ​ന്റി​റാ​ബി​സ് ​വാ​ക്‌​സി​ൻ​ ​എ​ടു​ത്ത​വ​ർ​ക്കും​ ​പേ​വി​ഷ​ ​ബാ​ധ​ ​വ​രു​ന്ന​ത് ​ആ​ശ​ങ്ക​ ​പ​ട​ർ​ത്തു​ന്നു.​ ​സം​സ്ഥാ​ന​ത്ത് ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​കു​ത്തി​വ​യ്ക്കു​ന്ന​ ​വാ​ക്സി​ന്റെ​ ​ഗു​ണ​നി​ല​വാ​ര​ത്തി​ൽ​ ​സം​ശ​യ​വു​മു​യ​രു​ന്നു. കൊ​ല്ല​ത്ത് ​ഏ​ഴു​വ​യ​സു​കാ​രി​ക്ക് ​മൂന്ന് ​ഡോ​സ് ​വാ​ക്സി​നെ​ടു​ത്തി​ട്ടും​ ​പേ​വി​ഷ​ ​ബാ​ധ​ ​സ്ഥി​രീ​ക​രി​ച്ച​താ​ണ് ​ഒ​ടു​വി​ല​ത്തെ​ ​സം​ഭ​വം.​ ​വി​​​ള​ക്കു​ടി​​​ ​ജാ​സ്മി​​​ൻ​ ​മ​ൻ​സി​​​ലി​​​ൽ​ ​ഹ​ബീ​റ​യു​ടെ​ ​മ​ക​ൾ​ ​നി​​​യ​ ​ഫൈ​സ​ലി​ന് ​ഏ​പ്രി​ൽ​ ​എ​ട്ടി​ന് ​രാ​വി​ലെ​യാ​ണ് ​ക​ടി​യേ​റ്റ​ത്.​ ​ഗു​രു​ത​ര​ ​നി​ല​യി​ൽ​ ​എ​സ്.​എ.​ടി​ ​ആശുപത്രി​ വെ​ന്റി​ലേ​റ്റ​റി​ലാ​ണ്. വാ​ക്സി​നെ​ടു​ത്ത​ 25​ ​പേ​ർ​ ​അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ​ ​പേ​വി​ഷം​ ​ബാ​ധി​ച്ച് ​മ​രി​ച്ചെ​ന്നാ​ണ് ​വി​വ​രം.​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​ ​മ​ല​പ്പു​റ​ത്ത് ​അ​ഞ്ചു​ ​വ​യ​സു​കാ​രി​ ​സി​യ​ ​ഫാ​രി​സും​ ​വാ​ക്സി​നെ​ടു​ത്ത​ ​ശേ​ഷ​മാ​ണ് ​മ​ര​ണ​മ​ട​ഞ്ഞ​ത്.​ ​പ​ല​ർ​ക്കും​ ​അ​വ​സാ​ന​ ​ഡോ​ഡ് ​കാ​ത്തി​രി​ക്കെ​യാ​ണ് ​ല​ക്ഷ​ണ​ങ്ങ​ൾ​ ​പ്ര​ക​ട​മാ​യ​ത്.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​വാ​ക്സി​ന്റെ​ ​നി​ല​വാ​രം​ ​ചോ​ദ്യം​ ​ചെ​യ്യ​പ്പെ​ടു​ന്ന​ത്. 2022​ൽ​ ​സ​മാ​ന​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യ​പ്പോ​ൾ​ ​വാ​ക്സി​നും​ ​ഇ​മ്മ്യൂ​ണോ​ ​ഗ്ലോ​ബു​ലി​നും​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശി​ലെ​ ​ക​സോ​ളി​ൽ​ ​അ​യ​ച്ച് ​പ​രി​ശോ​ധി​ച്ച് ​നി​ല​വാ​രം​ ​ഉ​റ​പ്പാ​ക്കി​യി​രു​ന്നു.​ ​വാ​ക്‌​സി​ൻ​ ​ഫ​ല​പ്ര​ദ​മാ​ണെ​ങ്കി​ലും,​ ​ചെ​റി​യ​ ​അ​ശ്ര​ദ്ധ​ ​പോ​ലും​ ​അ​പ​ക​ട​ത്തി​ലേ​ക്ക് ​ന​യി​ക്കും. പേ​വി​ഷ​ ​ബാ​ധ​യു​ള്ള​ ​നാ​യ​യോ,​പൂ​ച്ച​യോ​ ​ക​ടി​ച്ചാ​ലോ​ ​ന​ഖം​ ​കൊ​ണ്ട് ​പോ​റി​യാ​ലോ​ ​മു​റി​വി​ലൂ​ടെ​യാ​ണ് ​വൈ​റ​സ് ​മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത്.​ ​വൈ​റ​സ് ​ത​ല​ച്ചോ​റി​ലെ​ത്തും​ ​മു​മ്പ് ​വാ​ക്സി​ൻ​ ​എ​ടു​ത്താ​ലേ​ ​ഫ​ല​പ്ര​ദ​മാ​കൂ.​ ​നാ​ഡീ​ഞ​ര​മ്പു​ക​ ളി​ൽ​ ​ക​ടി​യേ​റ്റാ​ൽ​ ​അ​തി​വേ​ഗം​ ​വൈ​റ​സ് ​ത​ല​ച്ചോ​റി​ലെ​ത്തും.​ ​പ്ര​തി​രോ​ധ​ ​വാ​ക്സി​നി​ലൂ​ടെ​ ​ആ​ന്റി​ബോ​ഡി​​​ ​രൂ​പ​പ്പെ​ടും​ ​മു​മ്പാ​ണെ​ങ്കി​ൽ​ ​പേ​വി​ഷ​ ​ബാ​ധ​യു​ണ്ടാ​കാം. വീ​ട്ടു​മു​റ്റ​ത്ത് ​താ​റാ​വി​നെ​ ​പി​ടി​ക്കാ​നെ​ത്തി​യ​ ​നാ​യ​ ​നി​യ​യു​ടെ​ ​ഇ​ട​ത് ​കൈ​മു​ട്ടി​ൽ​ ​ക​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​ഏ​പ്രി​ൽ​ 8​ന് ​ക​ടി​യേ​റ്റ​തി​നു​ ​പി​റ​കേ​ ​ആ​ദ്യ​ ​ഡോ​സെ​ടു​ത്തു.​ ​ഏ​പ്രി​ൽ​ 11,​ 15 ​തീ​യ​തി​ക​ളി​ൽ​ ​തു​ട​ർ​ ​ഡോ​സു​ക​ളും.​ ​ചൊ​വ്വാ​ഴ്ച​യാ​ണ് ​അ​വ​സാ​ന​ ​ഡോ​സെ​ടു​ക്കേ​ണ്ട​ത്.​ ​ നി​യ​യു​ടെ​ ​കൈ​ ​ഞ​ര​മ്പി​ൽ​ ​മു​റി​വു​ണ്ടാ​യി​ക്കാ​ണു​മെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.​ ​അ​തു​വ​ഴി​ ​വൈ​റ​സ് ​വേ​ഗ​ത്തി​ൽ​ ​ത​ല​ച്ചോ​റി​ൽ​ ​ബാ​ധി​ച്ച​താ​കാം.

വാക്്സി​ന്റെ ശീതീകരണം ഉറപ്പാക്കണം

ഐ‌.ഡി.ആർ.വി വാക്‌സിന്റെയും മുറിവിൽ കുത്തിവയ്ക്കുന്ന ഇമ്മ്യൂണോ ഗ്ലോബുലിന്റെയും നിലവാരം പ്രധാനം. സംശയം തോന്നിയാൽ ഒരേ ബാച്ച് നമ്പരിലുള്ളവ പരിശോധിച്ച് ഉറപ്പാക്കണം. നിലവാരമുള്ള മരുന്നും കൃത്യമായ ശീതീകരണ സംവിധാനത്തിൽ സൂക്ഷിച്ചില്ലെങ്കിൽ അപടകമാണ്. ഫ്രിഡ്ജ് ഓഫ് ചെയ്യുന്നതും ഇടയ്ക്ക് വൈദ്യുതി ബന്ധം നഷ്ടമാകുന്നതും മരുന്നിന്റെ നിലവാരം നഷ്‌ടമാക്കും. തൊലിയ്ക്കടിയിൽ എടുക്കുന്ന ഐ.ഡി.ആർ.വി ഒരു എം.എൽ വീതം രണ്ടു കൈകളിലാണ് എടുക്കുന്നത്. 0,3,7,28 എന്നിങ്ങനെ ദിവസങ്ങളിലാണ് വാക്സിനെടുക്കുന്നത്. ആദ്യദിവസം എടുക്കുന്ന വാക്സിൻ ഫലപ്രദമാകുന്നത് വരെ അടിയന്തര പ്രതിരോധം തീർക്കാനാണ് ഇമ്മ്യൂണോ ഗ്ലോബുലിൻ മുറിവിൽ കുത്തിവയ്ക്കുന്നത്. കടിയേറ്റ് ഉടൻ ഇത് എടുക്കണം.

വാക്സിസിന്റെയും ഇമ്മ്യൂണോഗ്ലോബുലിന്റെയും സംഭരണത്തിലും കൈമാറ്റത്തിലും അശ്രദ്ധ പാടില്ല.ശീതീകരണ സംവിധാനം പാളിയാൽ അപകടമാണ്

ഡോ.ജെ.ജി.രവികുമാർ

ഫാർമക്കോളജി വിഭാഗം മുൻമേധാവി

തിരു.മെഡിക്കൽ കോളേജ്

കടിയേറ്റാൽ 20മിനിട്ടോളം ഒഴുകുന്ന വെളളത്തിൽ സോപ്പ് ഉപയോഗിച്ച് മുറിവ് കഴുകണം. ഈഘട്ടത്തിൽ 90ശതമാനം വൈറസും നശിക്കും.തുടർന്നാണ് ചികിത്സതേടേണ്ടത്

-ഡോ.എ.അൽത്താഫ്

പ്രൊഫസർ,കമ്മ്യൂണിറ്റി മെഡിസിൻ

തിരു.മെഡിക്കൽ കോളേജ്