ചെമ്പ്കടവ് ഉന്നതി സന്ദർശിച്ചു
Sunday 04 May 2025 12:02 AM IST
കോഴിക്കോട് : ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഗോത്രവർദ്ധൻ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ ജഡ്ജ് വി. എസ്.ബിന്ദുകുമാരി, പ്രിൻസിപ്പൽ സബ് ജഡ്ജ് ലീന റഷീദ്, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി സി വിൽ ജഡ്ജ് ആൻസി.ടി, സെക്ഷൻ ഓഫീസർ.എസ്.എസ്.പ്രസാദ്, എന്നിവർ ചെമ്പ്കടവ് ഉന്നതി സന്ദർശിച്ചു. ഉന്നതിയിൽ നടന്ന മെഡിക്കൽ ക്യാമ്പ് ജില്ലാ ജഡ്ജ് ബിന്ദുകുമാരി ഉദ്ഘാടനം ചെയിതു. പ്രി൯സിപ്പൽ സബ് ജഡ്ജ് ലീന റഷീദ് ,സബ് ജഡ്ജ് ടി.ആൻസി, വനജ വിജയൻ, ഡോ.കെ ഹസീന, പ്രസാദ്. എസ് എസ്, സജേഷ്, ട്രൈബൽ ഓഫീസർ സലീഷ് എന്നിവർ പ്രസംഗിച്ചു.