മെഡി.കോളേജ് അത്യാഹിത വിഭാഗം കെട്ടിട നിർമ്മാണത്തിൽ അടിമുടി അപാകത ?

Sunday 04 May 2025 12:12 AM IST
മെ​ഡി.​ ​കോ​ളേ​ജ് ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​ത്തി​ൽ​ ​പു​ക​ ​ഉ​യ​ർ​ന്ന​തി​നെ​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​അ​പ​ക​ട​ത്തി​ൽ​ ​മ​രി​ച്ച​ ​വ​യ​നാ​ട് ​മേ​പ്പാ​ടി​ ​കോ​ട്ട​ത്തു​വ​യ​ൽ​ ​​ന​സീ​റ​യു​ടെ​ ​മൃ​ത​ദേ​ഹം​ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ​ശേ​ഷം​ ​ആം​ബു​ല​ൻ​സി​ലേ​ക്ക് ​ക​യ​റ്റു​ന്നു

കോഴിക്കോട്: പൊട്ടിത്തെറിയുണ്ടായ മെഡി.കോളജ് അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള പി.എം.എസ്.എസ്.വെെ കെട്ടിടത്തിന്റെ നിർമ്മാ ണത്തിലും പരിപാലനത്തിലും അപാകതയുള്ളതായി ആരോപണം. അപകടം ഉണ്ടായപ്പോൾ എമർജൻസി എക്സിറ്റ് തുറന്നില്ലെന്നും രോഗികളെ ഇറക്കി കൊണ്ടുപോകാനുള്ള റാമ്പിൽ മാലിന്യ ചാക്കുകൾ ഉള്ളതായും രോഗികളുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ഇത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. രോഗികളുടെ ജീവൻ പോലും നഷ്ടപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. ഏഴ് നിലകളിലുള്ള കെട്ടിടത്തിലേക്ക് വാഹനങ്ങൾക്ക് കടന്ന് വരാൻ ഒറ്റവഴിയാണുള്ളത്.

കിഴക്കും പടിഞ്ഞാറ് ഭാഗത്തും റോഡുകളുണ്ടെങ്കിലും പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിലേക്ക് മതിലുള്ളതിനാൽ വാഹനങ്ങൾക്ക് കടക്കാൻ സാധിക്കില്ല. രക്ഷാപ്രവർത്തനത്തിന് പ്രധാന കവാടം മാത്രമായിരുന്നു ഏക ആശ്രയം. അപകടമുണ്ടായ സമയത്ത് അഗ്നിരക്ഷാ സേനയുടെ വാഹനവും ആംബുലൻസുകളും കെട്ടിടത്തിന്റെ കോംപൗണ്ടിലേക്ക് പ്രവേശിക്കുന്നതിനിടെ കോംപൗണ്ടിനുള്ളിൽ രോഗികളുമായി പുറത്തേക്ക് പോകേണ്ട വാഹനങ്ങൾ കുടുങ്ങി കിടക്കുകയിരുന്നു. വയനാട് മേപ്പാടി സ്വദേശി നസീറ മരിച്ചത് പുക ഉയർന്നതിനെ തുടർന്ന് പുറത്തെത്തിക്കാൻ വൈകിയത് മൂലമാണെന്ന് സഹോദരൻ യൂസഫ് അലി ആരോപിച്ചു. നസീറയെ ആത്മഹത്യാശ്രമത്തെ തുടർന്നാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 ഓടെ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗം ഐ.സി.യു വെന്റിലേറ്ററിൽ ആയിരുന്ന ഇവർ വെള്ളിയാഴ്ചയോടെ ഭക്ഷണം ചെറിയ തോതിൽ കഴിച്ചു തുടങ്ങിയതായും ബന്ധുക്കൾ പറഞ്ഞു. അപകടസമയത്ത് എമർജൻസി എക്സിറ്റ് വഴി പുറത്തു കടക്കാനാവാതെ നസീറ അര മണിക്കൂറിലധികം കുടുങ്ങിയിരുന്നു. എമർജൻസി എക്സിറ്റിന്റെ വാതിൽ ചവിട്ടി തുറന്നാണ് സഹോദരൻ നസീറയെ പുറത്തെത്തിച്ചത്. എമർജൻസി എക്സിറ്റ് പൊളിച്ചു കടക്കാൻ ശ്രമിച്ചപ്പോൾ റാമ്പ് ഇല്ലാത്തതും പ്രതിസന്ധിയായി. പുറത്തെത്തിയപ്പോൾ ആംബുലൻസിനായി 15 മിനിറ്റ് വീണ്ടും കാത്തു നിൽക്കേണ്ടി വന്നു. ശേഷം മെഡിസിൻ ഐ.സി.യുവിൽ എത്തിച്ച് അര മണിക്കൂർ കഴിഞ്ഞാണ് ചികിത്സ നൽകിയത്. അപ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നെന്നും പിന്നാലെ മരിച്ചെന്നും യൂസഫലി ആരോപിച്ചു. പുക ഉയർന്നതോടെ രോഗികളെ പെട്ടെന്ന് മാറ്റുന്നതിന് ശ്രമിച്ചെങ്കിലും കൂട്ടിയിട്ട മാലിന്യവും പഴയ ഫർണിച്ചറുമടക്കം മാർഗ തടസമുണ്ടാക്കി.

 അഗ്നിശമന സേനയില്ല മെഡിക്കൽ കോളേജ് സ്ഥലം അനുവദിക്കാത്തതിനെ തുടർന്ന് ആശുപത്രിയും കോളേജുകളുമുൾപ്പടെയുള്ള കോംപൗണ്ടിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ സാധിച്ചിട്ടില്ല. നേരത്തെ ഈ പദ്ധതി പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും ഫയർ സ്റ്റേഷൻ സ്ഥാപിക്കാനാവശ്യമായി 20 സെന്റ് സ്ഥലം മെഡിക്കൽ കോളേജ് അനുവദിക്കാത്തതിനാൽ പദ്ധതി തള്ളിപ്പോയി.

ചി​കി​ത്സ​യ്ക്ക് ​പ​ണ​മി​ല്ലാ​തെ​ ​നി​ർ​ധ​ന​ ​രോ​ഗി​കൾ

​കോ​ഴി​ക്കോ​ട്:​ ​'​അ​ഞ്ച് ​പേ​രാ​ണ് ​സാ​ർ​ ​ആ​ശു​പ​ത്രി​യി​ലു​ള്ള​ത്.​ ​എ​ല്ലാ​വ​ർ​ക്കും​ ​സ​ർ​ജ​റി​ ​വേ​ണം.​ ​അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​ ​കെ​ട്ടി​വ​യ്ക്ക​ണം.​ ​എ​ന്തു​ ​ചെ​യ്യ​ണ​മെ​ന്ന​റി​യി​ല്ല...​'​ ​താ​മ​ര​ശ്ശേ​രി​ ​സ്വ​ദേ​ശി​ ​മൊ​യ്തീ​ന്റേ​താ​ണ് ​വാ​ക്കു​ക​ൾ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​പൊ​ട്ടി​ത്തെ​റി​യെ​ ​തു​ട​ർ​ന്ന് ​മാെ​യ്തീ​ന്റെ​ ​ബ​ന്ധു​ക്ക​ളാ​യ​ ​അ​ഞ്ചു​ ​പേ​രെ​യാ​ണ് ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച​ത്.​ ​വാ​ഹ​നാ​പ​ക​ട​ത്തെ​ ​തു​ട​ർ​ന്ന് ​കൊ​ടു​വ​ള്ളി​ ​മു​തു​വാ​ട​ൻ​ ​വീ​ട്ടി​ൽ​ ​ഫാ​സി​ല,​ ​മ​ക​ൾ​ ​പ​ന്ത്ര​ണ്ടു​കാ​രി​ ​ഫെെ​ഹ,​ ​ഫാ​സി​ല​യു​ടെ​ ​സ​ഹോ​ദ​രി​ ​ഫാ​രി​സ​ ​എ​ന്നി​വ​ർ​ക്കും​ ​മ​റ്റ് ​ര​ണ്ട് ​കു​ട്ടി​ക​ൾ​ക്കു​മാ​ണ് ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ത്.​ ​ബ​ന്ധു​വി​ന്റെ​ ​വി​വാ​ഹ​ച്ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ഓ​ട്ടോ​യി​ൽ​ ​പോ​കു​മ്പോ​ൾ​ ​താ​ര​മ​ശ്ശേ​രി​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ന് ​സ​മീ​പം​ ​വെ​ച്ച് ​കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​'​ഫെെ​ഹ​യു​ടെ​ ​നി​ല​ ​അ​തീ​വ​ ​ഗു​രു​ത​ര​മാ​ണ്.​ ​ഒ​രാ​ളു​ടെ​ ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തി.​ ​ബാ​ക്കി​യു​ള്ള​വ​രു​ടേ​തും​ ​ന​ട​ത്ത​ണം.​ ​സ​ർ​ക്കാ​ർ​ ​സ​ഹാ​യി​ക്കു​മോ​ ​എ​ന്ന​റി​യി​ല്ല​'​ ​-​ ​മൊ​യ്തീ​ൻ​ ​പ​റ​ഞ്ഞു. കൊ​യി​ലാ​ണ്ടി​ ​വ​ലി​യ​ ​പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​ത​ങ്ക​യെ​ ​(51​)​ ​കാ​റ്റി​ൽ​ ​മ​ര​ക്കൊ​മ്പ് ​ത​ല​യി​ൽ​ ​പൊ​ട്ടി​വീ​ണ് ​പ​രി​ക്കേ​റ്റാ​ണ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​ ​പൊ​ട്ടി​ത്തെ​റി​യെ​ ​തു​ട​ർ​ന്ന് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​മാ​റ്റി​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തി.​ ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​ഏ​ക​ ​മ​ക​ൾ​ ​അ​ലീ​ന​ ​മാ​ത്ര​മാ​ണ് ​ഒ​പ്പ​മു​ള്ള​ത്.​ ​അ​ങ്ക​ണ​വാ​ടി​ ​വ​ർ​ക്ക​റാ​ണ് ​ത​ങ്ക. സ​ർ​ക്കാ​ർ​ ​സ​ഹാ​യം​ ​ല​ഭി​ക്കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ ​നി​ർ​ധ​ന​ ​രോ​ഗി​ക​ൾ.​ ​ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രെ​യാ​ണ് ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച​ത്.​ ​ബി​ല്ല് ​താ​ങ്ങാ​നാ​കാ​തെ​ ​ബീ​ച്ച് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​പോ​യ​വ​രു​മു​ണ്ട്. ര​ക്ഷ​പ്പെ​ട്ട​ത് ​ഭാ​ഗ്യം​ ​ര​ണ്ടു​മൂ​ന്നു​ ​ത​വ​ണ​ ​ക​ര​ണ്ട് ​പോ​യി​വ​ന്നു.​ ​പി​ന്നെ​ ​പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി.​ ​വെ​ളു​ത്ത​ ​പു​ക​ ​അ​ടു​ത്തേ​യ്ക്ക് ​വ​ന്നു.​ ​ഇ​പ്പോ​ഴും​ ​പേ​ടി​ ​മാ​റി​യി​ട്ടി​ല്ല.​ ​പ​റ​യു​ന്ന​ത് ​കോ​ഴി​ക്കോ​ട് ​ഗോ​വി​ന്ദാ​പു​രം​ ​ത​ട്ടാ​ൻ​ക​ണ്ടി​ ​വീ​ട്ടി​ൽ​ ​തി​ല​ക​ന്റെ​ ​ഭാ​ര്യ​ ​ശ്രീ​ജ.​ ​ പെ​യി​ന്റിം​ഗി​നി​ടെ​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​ഒ​ന്നാം​നി​ല​യി​ൽ​ ​നി​ന്ന് ​വീ​ണ് ​ത​ല​യ്ക്ക് ​പ​രി​ക്കേ​റ്റാ​ണ് ​തി​ല​ക​നെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​കൊ​ണ്ടു​വ​ന്ന​ത്.​ ​ ​ഇ​പ്പോ​ൾ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലാ​ണ്.​ ​സ​ർ​ജ​റി​ക്ക് ​മാ​ത്രം​ ​മൂ​ന്നു​ ​ല​ക്ഷ​മാ​കും.