'ശ്വാസം കിട്ടാതെയാകും അവർ മരിച്ചിട്ടുണ്ടാവുക'

Sunday 04 May 2025 12:21 AM IST
മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഓ​ഫീ​സ് ​ഉ​പ​രോ​ധി​ച്ച​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​രെ​ ​പൊ​ലീ​സ് ​ബ​ലം​ ​പ്ര​യോ​ഗി​ച്ചു​ ​നീ​ക്കു​ന്നു

കോഴിക്കോട്: 'പുക ഉയർന്നപ്പോൾ അവരുടെ ജീവൻ രക്ഷിക്കാനായി ഞങ്ങൾ കിണഞ്ഞു ശ്രമിച്ചു. പക്ഷേ, ഫലമില്ലാതായിപ്പോയി. ശ്വാസം കിട്ടാതെയാകും മരിച്ചുണ്ടാവുക'. മെഡി. കോളജ് അത്യാഹിത വിഭാഗത്തിൽ പുക ഉയർന്നതിനെ തുടർന്ന് മരിച്ച രോഗികളുടെ ബന്ധുക്കളുടെ വാക്കുകളിൽ സങ്കടക്കണ്ണീർ. അപകടമുണ്ടായ സമയത്തും അതിന് ശേഷവുമായി അ‌ഞ്ച് പേരാണ് മരിച്ചത്. പശ്ചിമ ബംഗാൾ സ്വദേശി ഗംഗ, മേപ്പയൂർ സ്വദേശി ഗംഗാധരൻ (72),വയനാട് മേപ്പാടി സ്വദേശി നസീറ (44), വെസ്റ്റ്ഹിൽ ഗോപാലൻ (67), വടകര സ്വദേശി സുരേന്ദ്രൻ (59) എന്നിവരാണ് സംഭവ സമയത്തും ശേഷവുമായി മരിച്ചവർ. സംഭവം നടക്കുന്ന സമയത്ത് ആശുപത്രിയിൽ എത്തിച്ച പശ്ചിമ ബംഗാൾ സ്വദേശി ഗംഗ ആംബുലൻസിൽ തന്നെയാണ് മരിച്ചത്. കൊയിലാണ്ടി മേപ്പയൂർ സ്വദേശി പുളിച്ചികൊലാറ്റമീത്തൽ ഗംഗാധന് സംഭവം നടക്കുന്ന റെഡ് ഏരിയയിൽ ഓക്സിജൻ നൽകുകയായിരുന്നു. പുക ഉയർന്നതോടെ ഓക്സിജൻ നൽകുന്നത് നിർത്തി പുറത്ത് എത്തിച്ചു. പുറത്ത് നിന്ന് ഓക്സിജൻ നൽകിയെങ്കിലും മരിച്ചുവെന്ന് ബന്ധുക്കൾ പറഞ്ഞു. സോഡിയം കുറഞ്ഞതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗംഗാധരനെ രണ്ടിന് ഉച്ചയോടെയാണ് മെഡി. കോളേജിൽ എത്തിച്ചത്. ഭാര്യ: കാർത്യായനി, മക്കൾ: ശ്രീജ, സുനിത, നിഷ, ഷിജി, മരുമക്കൾ: ഷാജി, വിജീഷ് മേപ്പയൂർ, അനിൽകുമാർ ചെമഞ്ചേരി, അനീഷ്.

വയറുസംബന്ധമായ അസുഖത്തെ തുടർന്നാണ് വെസ്റ്റ്ഹിൽ കുപ്പായംതൊടി ഹൗസിൽ ഗോപാലനെ വെന്റിലേറ്റർ റെഡ് ഏരിയയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പുക ഉയർന്നതോടെ വെന്റിലേറ്ററിൽ നിന്ന് പുറത്തേക്ക് എത്തിച്ചപ്പോഴേയ്ക്കും മരിച്ചു. എന്നാൽ സംഭവം ഉണ്ടാവുന്നതിന് മുമ്പ് തന്നെ അത്യാസന നിലയിലാണെന്ന് ഡോക്ടർമാർ പറഞ്ഞതായും പുറത്തെത്തിച്ചപ്പോൾ സി.പി.ആർ ഉൾപ്പെടെ ഡോക്ടർമാർ നൽകിയതായും ബന്ധുക്കൾ പറയുന്നു. ഭാര്യ: പുഷ്പ, മക്കൾ: ദീപ, മനീഷ്, മരുമക്കൾ: ശശി കണ്ണൂർ, മനീഷ.

വടകര വള്ളൂമ്മൽ താഴെകുനിയിൽ സുരേന്ദ്രൻ ന്യൂമോണിയയെ തുടർന്ന് വടകര സ്വകാര്യ ആശുപത്രിയിൽ നിന്ന് വെള്ളിയാഴ്ചയാണ് അത്യാഹിത വിഭാഗം വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ നിന്ന് പുറത്തെത്തിച്ച് ഓക്സിജൻ നൽകിയെങ്കിലും 15 മിനിറ്റിനു ശേഷം മരിച്ചു. ഭാര്യ: സതി, മകൻ: അരുൺ.

വയനാട് സ്വദേശി നസീറയെ ആത്മഹത്യാശ്രമത്തെ തുടർന്നാണ് മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സംഭവത്തെ തുടർന്ന് എമർജൻസി എക്സിറ്റ് വഴി പുറത്തു കടക്കാനാവാതെ അര മണിക്കൂറിലധികം ഇവർ ഉള്ളിൽ കുടുങ്ങി. മെഡിസിൻ വാർഡിലെ ഐ.സി.യു വെന്റിലേറ്ററിലേക്ക് മാറ്റി അര മണിക്കൂറിനു ശേഷം മരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ്‌ അലി, മകൾ: ആഷിക്, അൻഷിദ, ഹർഷീന.

വീ​ഴ്ച​ക​ൾ​ ​ പ​രി​ശോ​ധി​ക്കും​:​ ​മ​ന്ത്രി​ ​റി​യാ​സ്

കോ​ഴി​ക്കോ​ട്:​ ​തീ​പി​ടി​ത്ത​ത്തെ​ ​തു​ട​ർ​ന്ന് ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​സ​ന്ദ​ർ​ശി​ച്ചു.​ ​എ​ന്താ​ണ് ​സം​ഭ​വി​ച്ച​ത് ​എ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​ക​യാ​ണെ​ന്നും​ ​വീ​ഴ്ച​ക​ൾ​ ​പ​രി​ശോ​ധി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി​യ​വ​രു​ടെ​ ​ചി​കി​ത്സ​ ​ചെ​ല​വ് ​ഏ​റ്റെ​ടു​ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ആ​രോ​​​ഗ്യ​ ​വ​കു​പ്പ് ​തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ചി​കി​ത്സ​ ​നി​ഷേ​ധി​ച്ചാൽ ഇ​ട​പെ​ടും​:​ ​ആ​രോ​ഗ്യ​ ​മ​ന്ത്രി

കോ​ഴി​ക്കോ​ട്:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലെ​ ​പൊ​ട്ടി​ത്തെ​റി​യെ​ ​തു​ട​ർ​ന്ന് ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​വ​ർ​ക്ക് ​ചി​കി​ത്സ​ ​നി​ഷേ​ധി​ക്ക​രു​തെ​ന്ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണ​ ​ജോ​ർ​ജ് ​പ​റ​ഞ്ഞു.​ ​അ​ത്ത​രം​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ​ ​ഇ​ട​പെ​ടും.​ ​ഇ​ക്കാ​ര്യം​ ​വി​ല​യി​രു​ത്താ​ൻ​ ​സം​വി​ധാ​ന​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​ബീ​ച്ച് ​ആ​ശു​പ​ത്രി​യി​ൽ​ ​ഒ​രു​ക്കി​യി​ട്ടു​ള്ള​ ​ഹെ​ൽ​പ്പ് ​ഡെ​സ്കി​ൽ​ ​ബ​ന്ധ​പ്പെ​ടാം​ .​

പ​ഴ​യ​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗം​ ​ഉ​ട​ൻ​ ​സ​ജ്ജ​മാ​കും

കോ​ഴി​ക്കോ​ട്:​ ​മെ​ഡി.​കോ​ളേ​ജി​ലെ​ത്തു​ന്ന​ ​രോ​ഗി​ക​ളെ​ ​പ്ര​വേ​ശി​പ്പി​ക്കാ​നാ​യി​ ​പ​ഴ​യ​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗം​ ​പ്ര​വ​ർ​ത്ത​ന​ ​സ​ജ്ജ​മാ​ക്കാ​നു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​ത​കൃ​തി.​ ​വാ​ർ​ഡു​ക​ൾ​ ​ക്ലീ​ൻ​ ​ചെ​യ്ത് ​ബെ​ഡു​ക​ൾ​ ​ത​യ്യാ​റാ​ക്കി.​ ​പു​രു​ഷ​ൻ​മാ​ർ​ക്കാ​യി​ 20​ ​ബെ​ഡു​ക​ളും​ ​സ്ത്രീ​ക​ൾ​ക്കാ​യി​ 16​ ​ബെ​ഡു​ക​ളു​മാ​ണ് ​സ​ജ്ജ​മാ​ക്കു​ന്ന​ത്.​ ​ഒ​ബ്സ​ർ​വേ​ഷ​ൻ​ ​മു​റി​ക​ൾ,​ ​ട്ര​യാ​ജ് ​സം​വി​ധാ​നം​ ​എ​ന്നി​വ​യും​ ​ഉ​ട​ൻ​ ​ത​യ്യാ​റാ​ക്കും.​ ​അ​തേ​ ​സ​മ​യം​ ​സം​ഭ​വം​ ​ഉ​ണ്ടാ​യ​ ​പി.​എം.​എ​സ്.​എ​സ്.​വെെ​ ​ബ്ലോ​ക്കി​ലെ​ ​എം.​ആ​ർ.​ഐ​ ​മെ​ഷീ​ന്റെ​ ​യു.​പി.​എ​സ് ​മു​റി​യി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​പ​രി​ശോ​ധ​ന​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​പു​തി​യ​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​പ​ഴ​യ​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് ​കൊ​ണ്ടു​വ​രാ​ൻ​ ​സാ​ധി​ച്ചി​ട്ടി​ല്ല.​ ​ഇ​ത് ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​സ​ജ്ജ​മാ​ക്കു​മെ​ന്നും​ ​ര​ണ്ട് ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​പ​ഴ​യ​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗം​ ​പ്ര​വ​ർ​ത്ത​ന​ ​സ​ജ്ജ​മാ​കു​മെ​ന്നും​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​അ​റി​യി​ച്ചു.​ ​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​മെ​ഡി.​കോ​ളേ​ജ് ​വൊ​ള​ണ്ടി​യ​ർ​മാ​രും​ ​ഡോ​ക്ട​ർ​മാ​രും​ ​പ​ങ്കെ​ടു​ത്തു.

പ്രി​ൻ​സി​പ്പ​ൽ​ ​ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച് ​ബി.​ജെ.​പി

കോ​ഴി​ക്കോ​ട്:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലു​ണ്ടാ​യ​ ​പൊ​ട്ടി​ത്തെ​റി​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ബി.​ജെ.​പി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഓ​ഫീ​സ് ​ഉ​പ​രോ​ധി​ച്ചു.​ ​മ​രി​ച്ച​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​മ​തി​യാ​യ​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​കു​ക,​ ​പ​രി​ക്കേ​റ്റ​വ​രു​ടെ​ ​തു​ട​ർ​ചി​കി​ത്സ​ ​ഉ​റ​പ്പാ​ക്കു​ക,​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ​മാ​റ്റി​യ​ ​രോ​ഗി​ക​ളു​ടെ​ ​മു​ഴു​വ​ൻ​ ​ചി​കി​ത്സാ​ ​ചെ​ല​വും​ ​സ​ർ​ക്കാ​ർ​ ​വ​ഹി​ക്കു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു​ ​ഉ​പ​രോ​ധം.​ ​ജി​ല്ല​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​കെ.​പി​ ​പ്ര​കാ​ശ് ​ബാ​ബു,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​ടി.​വി​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ,​ ​എം.​സു​രേ​ഷ്,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ജോ​യ് ​വ​ള​പ്പി​ൽ,​ ​എം.​ ​ജ​ഗ​നാ​ഥ​ൻ,​ ​ദി​ജി​ൽ​ ​ടി.​പി,​ ​പ്ര​വീ​ൺ​ ​ത​ളി​യി​ൽ,​ ​സു​ജീ​ഷ് ​പു​തു​ക്കു​ടി,​ ​കെ.​പി​ .​പ്ര​മോ​ദ് ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.